ലോക കപ്പ് ; ഡിസംബർ 13, 14, 17, 18 തിയ്യതികളിൽ മെട്രോ അധിക സമയം പ്രവർത്തിക്കും

Update: 2022-12-13 07:06 GMT


യു എ ഇ : ലോകകപ്പിലെ സുപ്രധാന മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ യുഎഇയിൽ രാത്രികാലങ്ങൾ കൂടുതൽ കൂടുതൽ സജീവമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന തീയതികളിൽ ദുബായ് മെട്രോ അധികസമയം പ്രവർത്തിക്കുമെന്ന് ആർ ടി എ നേരത്തെ അറിയിച്ചിരുന്നു. സെമിഫൈനൽ മത്സരം നടക്കുന്ന ദിവസങ്ങളിലും, ഫൈനൽ നടക്കുന്ന ദിവസവും സമയക്രമം മെട്രോ പുനഃക്രമീകരിച്ചിട്ടുണ്ട്. മത്സരങ്ങൾ കണ്ടു മടങ്ങുന്നവർക്ക് ഈ പുനഃക്രമീകരണം ഗുണം ചെയ്യും. ഇതിന്റെ ഭാഗമായി 1.5 മണിക്കൂർ മെട്രോ സർവീസ് കൂടുതൽ നടത്തുന്നുണ്ട് . അവസാന ഗെയിം കഴിഞ്ഞ് 45 മിനിറ്റിന് ശേഷം മാത്രമേ അവസാന മെട്രോ പുറപ്പെടുകയുള്ളു.

ചൊവ്വ,ബുധൻ ( ഡിസംബർ 13, 14) ദിവസങ്ങളിൽ രാവിലെ 5 മുതൽ അടുത്ത ദിവസം വെളുപ്പിന് 2.30 വരെയും, ഡിസംബർ 17 ശനിയാഴ്ച രാവിലെ 5 മുതൽ അടുത്ത ദിവസം വെളുപ്പിന് 1 മണി വരെയും, ലോകകപ്പ് ഫൈനൽ ദിവസമായ ഡിസംബർ 18 ഞായറാഴ്ച രാവിലെ 8 മണി മുതൽ തിങ്കളാഴ്ച വെളുപ്പിന് 1 മണി വരെയും മെട്രോ പ്രവർത്തിക്കും.

ദുബായിലെ ഫാൻ സോണുകളിലെ താമസക്കാരുടെയും സന്ദർശകരുടെയും ഗതാഗതം നിയന്ത്രിക്കുന്നതിനും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് പറക്കുന്ന ആരാധകരുടെ സഞ്ചാരം സുഗമമാക്കുന്നതിനുമുള്ള മാസ്റ്റർ പ്ലാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നേരത്തെ പുറത്തിറക്കിയിരുന്നു.മണിക്കൂറിൽ 1,200 യാത്രക്കാരെ എത്തിക്കുന്നതിനായി പ്രതിദിനം 1,400 ദുബായ് മെട്രോ ട്രിപ്പുകൾ, 700 അധിക ടാക്സികൾ, 60 പൊതു ബസുകൾ, മൂന്ന് മറൈൻ ട്രാൻസിറ്റ് മാർഗങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.

Similar News