ദോഹ : ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴ. തണുപ്പ് കനത്തു. ദോഹ നഗരത്തിലും നേരിയ തോതില്‍ മഴ ലഭിക്കുന്നുണ്ട്. വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് രാവിലെ മുതല്‍ മഴ പെയ്യുന്നത്. ചിലയിടങ്ങളില്‍ കനത്ത കാറ്റിനൊപ്പം ഇടിയോടു കൂടിയ മഴ പെയ്യുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്നു മുതല്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും രാത്രികളില്‍ തണുപ്പ് കനക്കുമെന്നും നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.