വൺ മില്യണിലധികം ഉപഭോക്താക്കളുമായി ദുബായ് നൗ ആപ്പ് മുന്നേറുന്നു

Update: 2022-12-26 08:02 GMT


ദുബായ് : ദുബായ് സർക്കാരിന്റെ ഔദ്യോഗിക ആപ്പ് ആയ ദുബായ് നൗ ഒരു മില്യൺ ആളുകൾ ഉപയോഗിക്കുന്നതായിറിപ്പോർട്ട്. ആദ്യത്തെ ഏകീകൃത സർക്കാർ സേവന സ്മാർട് ആപ്പാണ് ദുബായ് നൗ ആപ്ലിക്കേഷൻ. ദുബായ് കിരീടാവകാശിയും , എസ്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹമദാൻ ബിൻ മുഹമ്മദ് ബിൻ റാഷീദ് അൽ മക്തും ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ 130 ലധികം സേവനങ്ങളാണ് ആപ്പ് നൽകുന്നത്. 20 മില്യൺ ട്രാൻസാക്ഷനുകൾ ഇതിനോടകം ചെയ്തു കഴിഞ്ഞു. ഇതിനോടകം 10 ബില്യൺ ദിർഹത്തിലതികം പണമിടപാടുകൾ നടന്നു കഴിഞ്ഞു . ഇതിൽ 2 ബില്യൺ ദിർ ഹത്തിന്റെ ഇടപാട് ഈ വർഷം മാത്രം നടന്നതാണ്.

ദുബായിലെ വിവിധ സർക്കാർ വകുപ്പുകളുടെയും ഇതര സ്ഥാപനങ്ങളുടെയും നിരവധി സേവനങ്ങളാണ് ആപ്പിലുള്ളത്. ബില്ലുകൾ, മൊബൈൽ, ഡ്രൈവിങ്, പാർപ്പിടം, താമസ- കുടിയേറ്റം, ആരോഗ്യം , വിദ്യാഭ്യാസം, പൊലീസ്, യാത്ര, സംഭാവന, ഇസ്‌ലാം തുടങ്ങിയ വിവിധ മേഖലകളിലെ സർവീസുകളാണ് ഈ സ്മാർട് ആപ്ലിക്കേഷനിലൂടെ ലഭിക്കുന്നത്. ദുബായിലെ ദൈനംദിന സർക്കാർ ആവശ്യങ്ങളിൽ ഭൂരിഭാഗം സംയോജിപ്പിക്കുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യം വയ്ക്കുന്നത്. സർക്കാർ ഇടപാടുകളിൽ പേപ്പർ ഉപയോഗം കുറക്കുവാനും ഉപയോക്താക്കളുടെ സമയവും പ്രയത്നവും സംരക്ഷിക്കുന്നതിനും വേണ്ടി കൂടുതൽ സേവനങ്ങളാണ് സ്മാർട് ആപ്പിൽ ഉൾപ്പെടുത്തിയത്. ആപ്പ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും Dubai now app എന്ന് ടൈപ്‌ ചെയ്‌താൽ ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.

Tags:    

Similar News