മെഡിക്കൽ സെന്റർ തട്ടിപ്പ് ; ശമ്പളവും, ജോബ് വിസയും നൽകിയില്ല, ലേബർ കോടതിയെ സമീപിച്ച് നഴ്സുമാരും ഡോക്ടർമാരും

Update: 2022-12-24 12:44 GMT


ദുബായ് : ക​രാ​മ കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ പേ​രി​ൽ തൊ​ഴി​ൽ ത​ട്ടി​പ്പ് നടത്തി ദമ്പതികൾ . കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ നഴ്സുമാരെയും, ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യു​മാ​ണ്​ ഇ​വ​ർ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. ക​രാ​മ മു​നി​സി​പ്പ​ൽ ലാ​ബി​നു​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഉ​ട​മ​ക​ളാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്.

ശ​മ്പ​ളം ന​ൽ​കാ​തെ​യും വി​സ പു​തു​ക്കാ​തെ​യും ത​ട്ടി​പ്പ്​ ന​ട​ത്തി​യ​തോ​ടെ ഇ​ര​ക​ൾ പ​രാ​തി​യു​മാ​യി ലേ​ബ​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ​ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വും ത​മി​ഴ്​​നാ​ട്ടു​കാ​രി​യാ​യ ഭാ​ര്യ​യു​മാ​ണ്​ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ന​ട​ത്തു​ന്ന​ത്. ജൂ​ണി​ലാ​ണ്​ ഇ​വി​ടെ മ​ല​യാ​ളി ന​ഴ്​​സു​മാ​ർ​ക്ക്​ നി​യ​മ​നം ന​ൽ​കി​യ​ത്. ഓ​രോ​രു​ത്ത​രി​ൽ​നി​ന്നും 75,000 രൂ​പ കൈ​പ്പ​റ്റി​യി​രു​ന്നു. വി​സി​റ്റ്​ വി​സ​യാ​ണ്​ ആ​ദ്യം ന​ൽ​കി​യ​തെ​ങ്കി​ലും പി​ന്നീ​ട്​ തൊ​ഴി​ൽ വി​സ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ആ​ദ്യ മാ​സം ശ​മ്പ​ളം ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട്​ ല​ഭി​ച്ചി​ല്ല. ഒ​രാ​ൾ​ക്കു​ മാ​ത്ര​മാ​ണ്​ തൊ​ഴി​ൽ വി​സ എ​ടു​ത്തു​ന​ൽ​കി​യ​ത്. മ​റ്റു​ള്ള​വ​രു​ടെ വി​സ പു​തു​ക്കാ​ത്ത​തി​നാ​ൽ വ​ൻ തു​ക പി​ഴ വ​ന്നി​രി​ക്കു​ക​യാ​ണ്.

പ​ത്തോ​ളം ജീ​വ​ന​ക്കാ​രു​ള്ള മെ​ഡി​ക്ക​ൽ സെ​ന്‍റ​റാ​ണി​ത്. ല​ക്ഷം രൂ​പ​യു​ടെ മു​ക​ളി​ൽ ഡോ​ക്ട​റി​ൽ​നി​ന്ന്​ കൈ​പ്പ​റ്റി​യെ​ന്നാ​ണ്​ ആ​രോ​പ​ണം. ഐ.​ടി ജീ​വ​ന​ക്കാ​ർ​ക്കും ശ​മ്പ​ളം ന​ൽ​കാ​നു​ണ്ട്. എ​ല്ലാ​വ​രും ചേ​ർ​ന്ന്​ ഒ​രു​മി​ച്ച്​ പ​രാ​തി ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തിലാണ് . സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​റ​യു​മ്പോ​ഴും വേ​റെ ബ്രാ​ഞ്ചു​ക​ൾ തു​റ​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ലാ​ണ്​ ഉ​ട​മ​ക​ളെ​ന്നും പ​റ​യു​ന്നു. ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്‍റെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ർ.

Similar News