യു എ ഇ യിലെ പുതുവർഷത്തിലെ നിയമ പരിഷ്‌കാരങ്ങൾ

Update: 2022-12-19 11:49 GMT


യു എ ഇ : 2023 ലേക്ക് ചുവടു വെക്കുമ്പോൾ യു എ ഇ യിൽ നിരവധി നിയമങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. 2022 തൊഴിൽ പരിഷ്കാരങ്ങളുടെയും പുതിയ വിസ വ്യവസ്ഥയുടെയും വർഷമാണ്. കമ്പനികൾക്കുള്ള എമിറേറ്റൈസേഷൻ, കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തൽ, തൊഴിൽ നഷ്ടത്തിനെതിരെ നിർബന്ധിത ഇൻഷുറൻസ്, കൂടുതൽ എമിറേറ്റുകളിൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തൽ, അമുസ്‌ലിംകൾക്കുള്ള വ്യക്തിഗത സ്റ്റാറ്റസ് നിയമം എന്നിവ ഇതിൽ ഉൾപ്പെടുന്നു.ജനുവരി ഒന്നുമുതൽ ഇ നിയമങ്ങൾ നടപ്പിലാക്കും.

നടപ്പിലാക്കാൻ പോകുന്ന പുതിയ നിയമങ്ങൾ

1. കമ്പനികളിലെ സ്വദേശിവത്കരണം

50 തൊഴിലാളികളിൽ അധികമുള്ള കമ്പനികൾ 2% സ്വദേശിവത്കരണം നടപ്പിലാക്കണം. സ്വദേശികളെ അവിദഗ്ധ ജോലികളിലേക്ക് ക്ഷണിക്കരുത്.

കൂടുതൽ സ്വദേശിവത്കരണം നടത്തുന്ന കമ്പനിക്ക് വിവിധ ആനുകൂല്യങ്ങൾ. സ്വദേശി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വന്നാൽ കുറവുള്ള ഓരോ സ്വദേശിക്കും മാസം 6000 ദിർഹം

വീതം ഒരു വർഷത്തേക്ക് 72000ദിർഹം പിഴ അടക്കണം. സ്വദേശി രാജി വെച്ച് പോയാൽ ഉണ്ടാകുന്ന ഒഴിവിലേക്ക് സ്വദേശികൾക്ക് മാത്രമേ ജോലി നൽകാവൂ.

2. കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തൽ

375000 ദിർഹത്തിൽ ൽ കൂടുതൽ ലാഭമുള്ള ബിസിനസുകൾ കോർപ്പറേറ്റ് നികുതികൾക്ക് വിധേയമാണ്. 9 % നികുതിയാണ് നൽകേണ്ടത്. വാർഷിക വരുമാനത്തിന് പുറമെ വർഷം

375000 ലാഭമുണ്ടാക്കുന്ന കമ്പനികളാണ് നികുതിയടക്കേണ്ടത്. സ്വദേശികളുടെ വേതനത്തിൽ ഇ റ്റേസ്ഉകൾ ബാധകമായിരിക്കില്ല. സ്വയം സ്‌പോൺസർഷിപ്പിന് കീഴിൽ ഫ്രീലാൻസ്

പെർമിറ്റ് കൈവശമുള്ള വ്യക്തികളും, പരിധിയിൽ കൂടുതൽ വരുമാനം ഉള്ളവരും കോർപ്പറേറ്റ് നികുതിക്ക് വിധേയമായിരിക്കും.

റിയൽ എസ്റ്റേറ്റ് വരുമാനം ലീസിംഗ്, വിൽപന, കൈമാറ്റം മുതലായ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നാണ് ലാഭം ലഭിക്കുന്നതാണെങ്കിൽ കോർപ്പറേറ്റ് നികുതിക്ക് വിധേയമായിരിക്കും. എന്നിരുന്നാലും, വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്നാണ് ഇൻവെസ്റ്റ്മെന്റ് മാനേജർക്ക് വരുമാനം ലഭിക്കുന്നതെങ്കിൽ, അത് ഒഴിവാക്കപ്പെട്ട വരുമാനമായി കണക്കാക്കും. പ്രവാസികൾക്ക് യുഎഇയിൽ സ്ഥിരമായ സ്ഥാപനമുണ്ടെങ്കിൽ അവർകോർപ്പറേറ്റ് നികുതിക്ക് വിധേയമാണ്. പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രവർത്തനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്, എന്നിരുന്നാലും, അവ നിലവിലുള്ള എമിറേറ്റ് തലത്തിലുള്ള നികുതിക്ക് വിധേയമാണ്.

യുഎഇ കോർപ്പറേറ്റ് ടാക്സ് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ വ്യവസ്ഥകളും പാലിക്കുന്ന യോഗ്യതയുള്ള ഫ്രീ സോൺ വ്യക്തിയെ നികുതിയിൽ നിന്നും ഒഴിവാക്കും. വാണിജ്യ പ്രവർത്തനങ്ങൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പെൻഷൻ ഫണ്ടുകൾ, നിക്ഷേപ ഫണ്ടുകൾ, പൊതു ആനുകൂല്യ സ്ഥാപനങ്ങൾ എന്നിവ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക് നിക്ഷേപങ്ങൾ, സേവിംഗ്സ് പ്രോഗ്രാമുകൾ, നിക്ഷേപങ്ങൾ, ലാഭവിഹിതം അല്ലെങ്കിൽ വിദേശ നാണയ നേട്ടങ്ങൾ നിന്ന് ലഭിക്കുന്ന വ്യക്തിഗത വരുമാനം എന്നിവക്ക് നികുതി ബാധകമല്ല.വിമാനം, അന്താരാഷ്‌ട്ര സ്‌പെയ്‌സിലെ കപ്പലുകൾ എന്നിവയിൽ നിന്നുള്ള പ്രവാസികളുടെ വരുമാനം കോർപ്പറേറ്റ് നികുതിക്ക് വിധേയമല്ല. റിയൽ എസ്റ്റേറ്റിലോ മറ്റേതെങ്കിലും നിക്ഷേപത്തിലോ ഒരു ഇൻവെസ്റ്റ്‌മെന്റ് മാനേജർ വഴിയോ പ്രവാസികൾ നേടുന്ന വരുമാനം കോർപ്പറേറ്റ് നികുതിക്ക് വിധേയമല്ല.

3. തൊഴിൽ നഷ്ടത്തിനെതിരെ നിർബന്ധിത ഇൻഷുറൻസ്

സ്വകാര്യ മേഖലയിലും ഫെഡറൽ സർക്കാർ വകുപ്പുകളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് തൊഴിൽ നഷ്ടത്തിനെതിരെ ഇൻഷുറൻസ് നിർബന്ധമാണ്.നിക്ഷേപകരും ബിസിനസ്സ് ഉടമകളും സ്വന്തമായി ബിസിനസ്സ് നടത്തുന്നവരും, വീട്ടുജോലിക്കാരും, താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരും, 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരും, പെൻഷൻ വാങ്ങി പുതിയ തൊഴിലുടമയിൽ ചേർന്നവരുമായ വിരമിച്ചവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.16,000 ദിർഹമോ അതിൽ കുറവോ അടിസ്ഥാന ശമ്പളമുള്ള തൊഴിലാളികൾ പ്രതിമാസം 5 ദിർഹം, അതായത് പ്രതിവർഷം 60 ദിർഹം ഇൻഷുറൻസ് പ്രീമിയം അടയ്‌ക്കേണ്ടതുണ്ട്.ഈ വിഭാഗത്തിനുള്ള നഷ്ടപരിഹാരം പ്രതിമാസ തുകയായ 10,000 ദിർഹം കവിയാൻ പാടില്ല. 16,000 ദിർഹത്തിൽ കൂടുതൽ അടിസ്ഥാന ശമ്പളമുള്ളവർ പ്രതിമാസം 10 ദിർഹം, അതായത് പ്രതിവർഷം 120 ദിർഹം നൽകേണ്ടതുണ്ട്.

ഈ വിഭാഗത്തിനുള്ള നഷ്ടപരിഹാരം പ്രതിമാസം 20,000 ദിർഹം കവിയാൻ പാടില്ല.ജീവനക്കാർക്ക് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ പ്രീമിയം അടക്കാൻ അസാധിക്കും. 

തൊഴിലാളികൾക്ക് ഇൻഷുറൻസ് പൂളിന്റെ വെബ്‌സൈറ്റ് (www.iloe.ae), സ്മാർട്ട് ആപ്ലിക്കേഷൻ, ബാങ്ക് എടിഎമ്മുകൾ, കിയോസ്‌ക് മെഷീനുകൾ, ബിസിനസ് സേവന കേന്ദ്രങ്ങൾ, മണി എക്‌സ്‌ചേഞ്ച് കമ്പനികൾ, ഡു, എത്തിസലാത്ത്, എസ്എംഎസ് എന്നിവ വഴി വരിക്കാരാകാം.ഒമ്പത് കമ്പനികൾ അടങ്ങുന്ന ഇൻഷുറൻസ് പൂളിന്റെ പ്രതിനിധിയായ ദുബായ് ഇൻഷുറൻസ് കമ്പനിയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

4. കൂടുതൽ എമിറേറ്റുകളിൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തൽ

അജ്മാനും ഉമ്മുൽ ഖുവൈനും 2023 ജനുവരി മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കും. അടുത്ത വർഷം മുതൽ ഒരു പ്ലാസ്റ്റിക് ബാഗ് വാങ്ങുന്നവരുടെ ഉപയോഗത്തിന് വിൽപ്പന കേന്ദ്രങ്ങൾ 25 ഫിൽസ് അധികമായി ഈടാക്കണം.അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ചില്ലറ വ്യാപാരികൾ രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകളുടെയും പ്ലാസ്റ്റിക്കിന്റെയും ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ഒരു ബാഗിന് 25 ഫിൽസ് ഈടാക്കുന്നുണ്ട്.

5. വ്യക്തിഗത പദവി നിയമം

2023 ഫെബ്രുവരി 1 മുതൽ എല്ലാ അമുസ്‌ലിം വിദേശികൾക്കും പുതിയ വ്യക്തിഗത സ്റ്റാറ്റസ് നിയമം പ്രാബല്യത്തിൽ വരും. പുതിയ നിയമം പ്രകാരം യോഗ്യതയുള്ള അമുസ്ലീങ്ങൾക്ക് കോടതികൾക്ക് മുമ്പാകെ വിവാഹം രേഖപ്പെടുത്താൻ സാധിക്കും. സംയുക്തമായോ ഏകപക്ഷീയമായോ ഉള്ള വിവാഹമോചന നടപടിക്രമങ്ങളും ഇവിടെ സാധ്യമാകും. വിവാഹമോചനത്തിനു ശേഷമുള്ള സാമ്പത്തിക ക്ലെയിമുകൾ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ, കുട്ടികളുടെ സംയുക്ത സംരക്ഷണ ക്രമീകരണവുംതുടങ്ങി എല്ലാ ക്രമീകരങ്ങളും ഇവിടെ സാധ്യമായിരിക്കും. അനന്തരാവകാശം , വിൽപ്പത്രങ്ങൾ, പിതൃത്വത്തിന്റെ തെളിവുകൾക്കായുള്ള നടപടിക്രമങ്ങൾ എന്നിവ ഇവിടെ നടപ്പിലാക്കും

Similar News