പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിന് വ്യത്യസ്ഥ രീതി സ്വീകരിച്ച് ദുബായ് മുൻസിപ്പാലിറ്റി

Update: 2022-12-17 11:20 GMT


ദുബായ് : പരിസ്ഥിതി സംരക്ഷണത്തിനായി വ്യത്യസ്ഥ രീതിയിൽ ബോധവൽക്കരണം വളർത്തി ദുബായ് മുൻസിപ്പലിറ്റി. ബീച്ചുകളിൽ മണൽപ്പരപ്പിൽ വ്യത്യസ്ത ജീവികളുടെയും പരിസ്ഥതിയുടെയും ചിത്രങ്ങൾ ഉണ്ടാക്കിയാണ് ബോധവൽക്കരണം നടത്തിയിരിക്കുന്നത്. ബീച്ച് സന്ദർശകരുടെ ഇടയിൽ ആഹ്ലാദവും അതോടൊപ്പം പരിസ്ഥിതി സൗഹാർദ്ദ ചിന്തയും വളർത്താൻ ഇത് സഹായിക്കും.

പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്തമെന്ന സന്ദേശവുമായി ഭൂമിയുടെ 'പച്ച ശ്വാസകോശത്തിലേയ്ക്ക്' പുതുജീവൻ പകരാനുള്ള യുഎഇയുടെ നീക്കത്തെ പിന്തുണച്ച് നവംബറിൽ സന്നദ്ധപ്രവർത്തകരുടെ ഒരു പരിസ്ഥിതി സൗഹൃദ സംഘം ദുബായിൽ ഒരു മണിക്കൂറിനുള്ളിൽ 5000 കണ്ടൽക്കാടുകൾ നട്ടുപിടിപ്പിച്ചിരുന്നു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി അബുദാബിയിലെ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമിലെ 100 ലേറെ അംഗങ്ങൾ ജബൽ അലിക്ക് സമീപമുള്ള ഒരു ബ്യൂട്ടി സ്‌പോട്ടിൽ ഒത്തുചേർന്ന് 2030-നകം 100 ദശലക്ഷം കണ്ടൽക്കാടുകൾ കൂടി നട്ടുപിടിപ്പിക്കും. ഇതുസംബന്ധമായി കഴിഞ്ഞ വർഷം ഗ്ലാസ് ഗോവിൽ നടന്ന സിഒപി 26 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ ആഗോള ഹരിത അജണ്ടയെ പിന്തുണയ്ക്കുന്നതിനുള്ള എമിറേറ്റ്‌സിന്റെ അനുബന്ധ പരിപാടിയാണിത്.

Similar News