നിയമം ലംഘിക്കരുത്, ലംഘിക്കാൻ പ്രേരിപ്പിക്കരുത്, പുകഴ്ത്തരുത് ; യു എ ഇ യിൽ ഒരു ലക്ഷം വരെ പിഴയും ജയിൽ വാസവും ഉറപ്പ്

Update: 2022-12-17 08:12 GMT

 

യു എ ഇ : നിയമങ്ങൾ ലംഘിക്കുന്നത് ശിക്ഷാർഹമായത് പോലെ തന്നെ, നിയമ ലംഘനം നടത്താൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ നിവാസികൾക്ക് നിർദേശം നൽകി.നിയമങ്ങൾ ലംഘിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ, കുറ്റകൃത്യത്തെ പുകഴ്ത്തുകയോ,യോജിപ്പ് അറിയിക്കുന്നതായോ അറിഞ്ഞാൽ ജയിൽവാസത്തോടൊപ്പം പിഴയും ചുമത്തും. സോഷ്യൽ മീഡിയ വഴിയോ, സംഭാഷണങ്ങൾ വഴിയോ നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾ യു എ ഇ നിയമം ആർട്ടിക്കിൾ 209 പ്രകാരം ജയിൽ ശിക്ഷയും 50000 ദിർഹം മുതൽ 100000 ദിർഹം വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ് .ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് കോടതി കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Similar News