വിസിറ്റ് വിസ പുതുക്കാൻ ഒമാനിലേക്ക് എക്സിറ്റാവുന്നവർക്ക് മതിയായ ബസുകൾ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ

Update: 2022-12-17 06:58 GMT


യു എ ഇ : വിസിറ്റ് വിസ പുതുക്കലുമായി ബന്ധപ്പെട്ട് ഒമാനിലേക്ക് ബസ് മാർഗം എക്സിറ്റ് ആവുന്നവർക്ക് മതിയായ ബസുകൾ ലഭിക്കുന്നില്ലെന്ന് പ്രാദേശിക പത്ര റിപ്പോർട്ടുകൾ. ബസുകൾ ലഭിക്കാത്തതിനെത്തുടർന്ന് കാർ മാർഗം എക്സിറ്റ് ആയി വരുന്നവരുടെ എണ്ണവും വർധിക്കുന്നു. 200 ദിർഹമാണ് ഇതിനായി കൂടുതൽ നൽകേണ്ടി വരുന്നത്. വിസിറ്റ് വിസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം നടപ്പിലായതിനെത്തുടർന്ന് നിരവധി ആളുകളാണ് ഒമാനിലേക്ക് വിസയെടുത്തിരിക്കുന്നത്. നിലവിൽ രാജ്യത്തിനകത്ത് നിന്നുകൊണ്ട് വിസ പുതുക്കാൻ സാധിക്കുന്നത് ദുബായ് എമിറേറ്റിൽ മാത്രമാണ്. ബസ് മാർഗം ഒമാനിലേക്ക് വിസയെടുത്ത് പോകുന്നതിന് ഏകദേശം 1000 ദിർഹവും, വിമാന മാർഗം പോകുന്നതിന് 1500 ദിർഹത്തിനും നും 2000 ദിർഹത്തിനും ഇടയിലും, ദുബായ് എമിറേറ്റിൽ നിന്ന് എക്സിറ്റ് ആവാതെ തന്നെ വിസ പുതുക്കുന്നതിന് 2500 ദിർഹത്തോളവുമാണ് ചിലവ് വരുന്നത്. ദുബായിൽ നിന്നുകൊണ്ട് വിസ പുതുക്കുന്നതിന് എടുക്കുന്ന തുക അധികമായതിനാൽ ഒമാനിലേക്ക് എക്സിറ്റ് ആവുക എന്ന മാർഗമാണ് ഭൂരിഭാഗം ആളുകളും സ്വീകരിച്ചിരിക്കുന്നത്.

അതേ സമയം ദുബായിൽ നിന്ന് എക്സിറ്റ് ആവാതെ വിസയെടുക്കാൻ ശ്രമിക്കുമ്പോൾ വിസകൾ തള്ളിപ്പോകുന്നതായും റിപ്പോർട്ടുകളുണ്ട്. ആശങ്കയിലായ ജനങ്ങൾ ബസ് മാർഗം ഒമാനിലേക്ക് എക്സിറ്റ് ആവൻ ശ്രമിക്കുന്നതിനെത്തുടർന്ന് ട്രാവൽ ഏജൻസികൾ പുതിയ സർവീസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും തിരക്ക് കൂടുതലാണ്.

Similar News