ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

Update: 2022-12-16 14:00 GMT


ഷാർജ∙: ഷാർജയില്‍ ബുധനാഴ്ച്ച കെട്ടിടത്തില്‍ നിന്നു വീണു യുവതി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 35 കാരിയായ സിറിയൻ യുവതി 17-ാം നിലയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. അതേസമയം, യുവതിയുടെ മൃതദേഹം ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ഷാർജ പ്രോസിക്യൂട്ടർമാർ ഉത്തരവിട്ടിട്ടുണ്ട്. ഭർത്താവിനെയും സാക്ഷികളെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.

യുവതി ഇതേ ഫ്ലാറ്റിൽ അഞ്ചാം നിലയിൽ താമസിച്ചു വരികയായിരുന്നു. ഇതേ ഫ്ലാറ്റിൽ ബാൽക്കണിയുള്ള അപ്പാർട്മെന്റ്റ് വേണമെന്നാവശ്യപ്പെട്ട് 17 ആം നിലയിൽ പുതിയ അപാർട്മെന്റ് നോക്കിയ ശേഷം അവിടെനിന്നും ചാടുകയായിരുന്നു.

പൊലീസും പാരാമെഡിക്കുകളും സംഭവസ്ഥലത്തെത്തി ആശുപത്രിയിലേക്കു മാറ്റിയ സിറിയൻ യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പിന്നീട് ഫോറൻസിക് ലബോറട്ടറിയിലേക്കു മാറ്റി. കെട്ടിടത്തിന് 9 നിലകളുള്ള പാർക്കിങ് നിലകളും ഹെൽത്ത് ക്ലബ്ബും ഉൾപ്പെടെ 46 നിലകളുണ്ട്. അഞ്ചാം നിലയിലാണു യുവതി ഭർത്താവിനൊപ്പം താമസിച്ചിരുന്നത്. ഈ അപാർട്ട്മെന്റിൽ ബാൽക്കണി ഇല്ല. യുവതി ചാടിയ ഒഴിഞ്ഞ അപ്പാർട്ട്‌മെന്റിൽ പൊലീസ് പരിശോധന നടത്തി. ബാൽക്കണിയിലെ മേശയിൽ നിന്ന് യുവതിയുടെ ഹാൻഡ്‌ബാഗും മൊബൈൽ ഫോണും കണ്ടെത്തി. സംഭവസമയത്ത് ജോലിസ്ഥലത്തായിരുന്ന ഭർത്താവിനെ പൊലീസാണ് വിവരം അറിയിച്ചത്.

Similar News