ദുബായ് ∙: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെക്കുറിച്ചോ, മെഡിക്കൽ ജീവനക്കാരെക്കുറിച്ചോ പരാതികൾ സമർപ്പിക്കാൻ പൊതുജനങ്ങൾ ഇ-കംപ്ലെയിന്റ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് നിർദേശം നൽകി ആരോഗ്യ-പ്രതിരോധ മന്ത്രാലയം.പരാതികളിൽ തീരുമാനമെടുക്കുന്നതിന് ഇ- കംപ്ലെയിന്റ് സംവിധാനം വളരെ പ്രയോജനപ്രദമാണെന്ന് അധികൃതർ പറഞ്ഞു. കൂടാതെ അന്വേഷണങ്ങൾ അവസാനിക്കുന്നത് വരെ പരാതിക്കാരന് തന്റെ പരാതിയുടെ നിലയും പുരോഗതിയും ട്രാക്ക് ചെയ്യാൻ കഴിയുമെന്നതും ഇ കംപ്ലെയ്ന്റുകളുടെ മേന്മയാണ് .
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഇരു കക്ഷികളെയും കേൾക്കാനും ഡോക്ടർ പിന്തുടരുന്ന മെഡിക്കൽ നടപടിക്രമങ്ങൾ വിലയിരുത്താനും ഒരു നിഷ്പക്ഷ മെഡിക്കൽ കമ്മിറ്റി രൂപീകരിക്കും. മെഡിക്കൽ പരാതികൾ പരിഗണിക്കുന്നതിനുള്ള ചുമതലയുള്ള മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി പരാതികളിൽ തീരുമാനമെടുക്കുന്നതിനും പരാതിക്കാരന് അത് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനകം അപ്പീൽ നൽകാമെന്ന റിപ്പോർട്ടുകൾ നൽകുന്നതിനും വിവിധ മെഡിക്കൽ മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തും. ഈ സാഹചര്യത്തിൽ തീരൂുമാനമുണ്ടാകാതെ, വെല്ലുവിളി നേരിടുന്ന റിപോർട്ടുകൾ പുനരന്വേഷണത്തിനായി ഹയർ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിക്ക് കൈമാറും.