വ്യാജ കോളുകൾക്ക് വിട, യു എ ഇ യിലെ എല്ലാ ബിസിനസ് സ്ഥാപനങ്ങളും കോളർ ഐ ഡി മൊബൈൽ സംവിധാനത്തിന്റെ ഭാഗമാകും
യു എ ഇ : യു എ ഇ യിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഇനി മുതൽ കാഷിഫ് ഇനിഷ്യേറ്റീവ് അഥവാ കോളർ ഐ ഡി മൊബൈൽ സംവിധാനത്തിന്റെ ഭാഗമാകും. ടെലി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവണ്മെന്റ് റെഗുലേറ്ററി അതോരിറ്റിയാണ് (ടി ഡി ആർ എ )ഈ ഓട്ടോമാറ്റിക് സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ഈ സംവിധാനം വഴി ഫോൺ കോൾ സ്വീകരിക്കുന്ന ഉപഭോക്താവിന് കോൾ വരുന്നത് ഏത് സംരംഭത്തിൽ നിന്നാണെന്നുള്ള വ്യക്തമായ വിവരം ലഭ്യമാക്കും . 2021 പകുതി മുതൽ ടി ഡി ആർഎയുടെ കാഷിഫ് ഇനിഷ്യേറ്റീവ് സംവിധാനം നിലവിൽ വന്നെങ്കിലും എല്ലാ സംരംഭങ്ങൾക്കും ഇത് ബാധകമായിരുന്നില്ല.ഇനി മുതൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ സംരംഭങ്ങളും ഓട്ടോമാറ്റിക് ആയി കാഷിഷ് സംവിധാനത്തിന് കീഴിൽ വരും.
ഉപഭോക്താവിന് യു എ യിലെ സംരംഭങ്ങളിൽ നിന്നാണോ, തട്ടിപ്പുകാർ ആണോ വിളിക്കുന്നത് എന്നും, കൃത്യമായി തിരിച്ചറിയാൻ ഈ സംവിധാനം വഴി സാധിക്കും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മറ്റ് മേഖലകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുന്നതിനായി തുടക്കത്തിൽ, ബാങ്കിംഗ് മേഖലയുടെ നമ്പറുകളിലേക്ക് ടി ഡി ആർ എ ഈ സംവിധാനം ഉപയോഗിക്കുയായിരുന്നു. സ്വകാര്യമേഖലാ കമ്പനികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളും ഇതിൽ ഉൾപ്പെടും ഈ സവിശേഷതയുടെ സാന്നിധ്യത്തിൽ, വിളിക്കുന്ന സംരംഭക വിവരങ്ങൾ ലഭിക്കുമെങ്കിലും അക്കൗണ്ട് നമ്പർ, പാസ്‌വേഡ് നമ്പറുകൾ, തിരിച്ചറിയൽ വാക്കുകൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തരുത്.