നിയമ ലംഘനങ്ങളോട് വിട്ടുവീഴ്ചയില്ലാതെ ദുബായ് പോലീസ് : കുറ്റകൃത്യങ്ങളും,അപകടങ്ങളും കുറവ്
ദുബായ് : സുരക്ഷ ശക്തിപ്പെടുത്തി ദുബായ് പോലീസ്. ക്രിമിനൽ കേസുകൾ, വാഹനാപകടങ്ങൾ എന്നിവയിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ലഭിച്ച ക്രിമിനൽ റിപ്പോർട്ടുകളിൽ 77 % കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് . വാഹനാപകട നിരക്കും കുറഞ്ഞിട്ടുണ്ട്. അതാത് അധികാരപരിധിയിൽ ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കാൻ പോലീസ് വൃത്തങ്ങൾ ആത്മാർത്ഥമായി ശ്രമിച്ചതിന്റെ ഫലമാണ് കുറ്റകൃത്യങ്ങളേയും അപകടങ്ങളേയും പിടിച്ച് കെട്ടാൻ സാധിച്ചതെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ സാന്നിധ്യത്തിൽ ദുബായ് പൊലീസ് ഓഫീസേഴ്‌സ് ക്ലബ്ബിൽ നടന്ന പൊലീസ് സ്റ്റേഷനുകളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് തലവൻ, പൊലീസ് സ്റ്റേഷനുകളുടെ ഡയറക്ടർമാർ, കൂടാതെ ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ക്രിമിനൽ ഇൻഡിക്കേറ്റർ ഉൾപ്പെടെയുള്ള പൊലീസ് സ്‌റ്റേഷൻ മേഖലയിലെ ഒമ്പത് തന്ത്രപ്രധാന സൂചകങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകളുടെ എണ്ണത്തിൽ 77 ശതമാനം കുറവുണ്ടായി. കണ്ടെത്തുകയും തടയുകയും ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിച്ചു.
പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് ഇൻഡക്‌സിൽ പൊലീസ് സ്‌റ്റേഷൻ മേഖലയും 5.4 ശതമാനം വർധന രേഖപ്പെടുത്തി. കൂടാതെ, ജീവനക്കാരുടെ ഇടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം ജോബ് ഹാപ്പിനസ് ഇൻഡക്സ് 97.5 ശതമാനത്തിൊും എംപ്ലോയി മോട്ടിവേഷൻ ഇൻഡക്സ് 100 ശതമാനത്തിലുമെത്തി. ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓപറേഷനിലെ സെക്യൂരിറ്റി റെസ്‌പോൺസ് വിഭാഗം ഡയറക്ടർ ലഫ്. കേണൽ അബ്ദുൽ മൊഹ്‌സെൻ അബ്ദുൽ ഖുദ്ദൂസ് അൽ ഒബൈദ്‌ലി കഴിഞ്ഞ വർഷം 2.34 മിനിറ്റിൽ എത്തിയ അടിയന്തര സാഹചര്യങ്ങൾക്കുള്ള പ്രതികരണ സമയം ഉൾപ്പെടുന്ന സൂചകങ്ങൾ അവലോകനം ചെയ്തു. 2021ൽ അധികാരപരിധി പ്രദേശങ്ങളിലെ സുരക്ഷാ പട്രോളിംഗ് സാന്നിധ്യത്തിന്റെ സൂചകം 96.5 ശതമാനത്തിലെത്തിയെന്ന് വ്യക്തമാക്കി.