ദുബായിൽ ഏഷ്യൻ സംഘത്തിന്റെ മോഷണ പരമ്പര,സംഘം പിടിയിൽ

Update: 2022-12-13 07:59 GMT


യു എ ഇ : നിർമ്മാണ പ്രവർത്തനങ്ങളിലുള്ള 15 വീടുകളിൽ നിന്നും തുടർച്ചയായി വയറുകളും , ഇലക്ട്രിക്ക് ഉപകരണങ്ങളും മറ്റും മോഷ്ടിച്ച ഏഷ്യൻ നാലംഘ സംഘത്തിന് ജയിൽ ശിക്ഷ. റാസൽ ഖൈമ ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ജയിൽ ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം സംഘത്തെ നാട് കടത്തും.

നിർമ്മാണത്തിലിരിക്കുന്ന വീടുകൾ കണ്ടെത്തി അവിടെ അതിക്രമിച്ച് കയറി വയറുകൾ, ഇലക്ട്രിക്കൽ വസ്തുക്കൾ, വാട്ടർ പമ്പുകൾ, വിലപിടിപ്പുള്ള മറ്റു വസ്തുക്കൾ, ഭാരം കുറവുള്ള മറ്റു വസ്തുക്കൾ എന്നിവ മോഷ്ടിക്കുന്നതാണ് സംഘത്തിന്റെ രീതി. 15 ഓളം വീടുകളിൽ നിന്ന് മോഷണം നടന്നതായി പോലീസിന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് സി ഐ ഡി ഉദ്യോഗസ്ഥരുടെ സംഘം മോഷ്ടാക്കൾക്കായി തിരച്ചിൽ തുടരുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പ്രതികൾ പിന്നീട് അറസ്റ്റിലാവുകയായിരുന്നു. കത്തി, കത്രിക ഗ്ലൗസുകൾ, മൂർച്ചയേറിയ മറ്റു ഉപകരണങ്ങൾ എന്നിവയോടെയാണ് പ്രതികൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രദേശത്തു നടന്ന 15 വീടുകളിലും മോഷണം നടത്തിയത് തങ്ങളാണെന്ന് പ്രതികൾ കുറ്റ സമ്മതം നടത്തി. പിന്നീട് ഏഷ്യൻ പൗരന് ഈ ഉപകരണങ്ങൾ വിറ്റതായി മോഷ്ടാക്കൾ പറഞ്ഞു. എന്നാൽ ഇത് മോഷണ വസ്തുക്കളാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും, പണം നൽകി വാങ്ങുകയായിരുന്നെന്നും ഇയാൾ പറഞ്ഞു.

Similar News