ദുബായ് : ഉയരം കൂടിയ കെട്ടിടങ്ങളെല്ലാം സ്വന്തം കുടക്കീഴിൽ ഒതുക്കികൊണ്ട് ലോകത്തിന് മുൻപിൽ അത്ഭുത നഗരമായി മാറുകയാണ് ദുബായ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ദുബായിൽ ആകാശം മുട്ടെ പുഞ്ചിരിച്ച് നിൽക്കുമ്പോൾ അതിനേക്കാൾ ഉയരത്തിലുള്ള ഹൈപ്പർ ടവർ കെട്ടിടവും ഉയരാൻ ഒരുങ്ങുന്നതും ദുബായിൽ തന്നെ. 472.4 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ കെട്ടിടമായ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്ക് ടവറിനെ മറികടക്കും.ജി സി സി രാജ്യങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ കണക്കെടുത്താൽ ഭൂരിപക്ഷവും യു എ ഇ യിലെ ദുബായ് എമിറേറ്റിൽ തന്നെ.റിയല്‍ എസ്റ്റേറ്റ് ഡാറ്റാ മൈനിംഗ് സ്ഥാപനമായ എംപോറിസും മീഡും പറയുന്നതനുസരിച്ച്, ജിസിസിയിലെ ഏറ്റവും ഉയരം കൂടിയ 10 കെട്ടിടങ്ങളില്‍ ഏഴെണ്ണവും യുഎഇയിലാണ്. അതില്‍ ആറെണ്ണമാവട്ടെ ദുബായ് എമിറേറ്റിലും.
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ കൈവരിച്ച ദ്രുതഗതിയിലുള്ള നഗരവികസനത്തിന്‍റെയും വളര്‍ച്ചയുടെയും ഫലമാണിത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ 2010-ല്‍ പൂര്‍ത്തിയാക്കിയതിനുശേഷം, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റ് നിരവധി ഉയര്‍ന്ന കെട്ടിടങ്ങള്‍ യുഎഇയില്‍ നിര്‍മിക്കപ്പെട്ടു. കൂടുതല്‍ ടവറുകള്‍ നിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. കഴിഞ്ഞ മാസം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ കെട്ടിടം ദുബായില്‍ നിര്‍മ്മിക്കുമെന്ന് ഒരു കമ്പനി പ്രഖ്യാപിച്ചിരുന്നു. ഹൈപ്പര്‍ ടവര്‍ എന്നറിയപ്പെടുന്ന ഈ കെട്ടിടം ബുര്‍ജ് ബിന്‍ഹാട്ടി ജേക്കബ് & കോ റെസിഡന്‍സ് 100 നിലകളിലായി ദുബായിലെ ബിസിനസ് ബേയിലാണ് നിര്‍മിക്കുക.അതേപോലെ ഹോട്ടല്‍ ദുബായ് മറീനയില്‍ മറ്റൊരു കൂറ്റല്‍ ഹോട്ടല്‍ നിര്‍മാണം പുരോഗമിക്കുകയാണ്.