ആദ്യ പൈലറ്റിന്റെ ഓർമ്മയ്ക്കായ് യു എ ഇ യിൽ റോഡ്

Update: 2022-12-10 07:46 GMT


 യു എ ഇ : റോഡിന് പൈലറ്റിന്റെ പേര് നൽകികൊണ്ട് യു എ ഇ യുടെ ആദ്യ പൈലറ്റിന് രാജ്യത്തിൻറെ ആദരം. യുഎഇയുടെ ആദ്യ പൈലറ്റായ അന്തരിച്ച അഹ്മദ് ഖാമിസ് അൽ ഹമീലിയുടെ പേരാണ് യു എ ഇ യിലെ ഒരു റോഡിനു നൽകിയിരിക്കുന്നത്. അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സാഹിദാണ് റോഡ് ഉദ്ഘാടനം ചെയ്തത്.

അൽ ദഫ്റ അബു അൽ അബ് യദ് പാലത്തെ ലിവ എയർബസ് ഫോർട്ട് എന്നിവയുമായി ബന്ധിക്കുന്നതായിരിക്കും ഈ റോഡ്. രാജ്യസേവനത്തിൽ മികച്ച നേട്ടങ്ങൾക്ക് കൈവരിച്ച പൗരന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് റോഡിന് പൈലറ്റിന്റെ പേര് നൽകിയിരിക്കുന്നത്.


Similar News