റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് നിക്ഷേപക ഒഴുക്ക്, ദുബായിൽ പാർപ്പിടങ്ങൾക്ക് വിലയേറുന്നു

Update: 2022-12-08 10:37 GMT

ദുബായ് : റിയൽ എസ്റ്റേറ്റ് മേഖലയിലെ ഉയർച്ച ദുബായിലെ പ്രോപ്പർട്ടി മാർക്കറ്റ് വില ഇനിയും വർദ്ധിപ്പിക്കുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. ഈ വർഷം മാത്രം പാർപ്പിട സമുച്ചയങ്ങളുടെ വിലയിൽ 8.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ദുബായിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ സൂം പ്രോപ്പർട്ടി ഇൻസൈറ്റിന്റെ റിപ്പോർട്ടുകൾ പ്രകാരം വില്ലകളുടെ വിലയിൽ 13 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. പാർപ്പിട സമുച്ചയങ്ങൾക്ക് ഒരു ചതുരശ്ര അടിക്ക് 1070 ദിർഹം എന്ന രീതിയിലാണ് വില എത്തിനിൽക്കുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദുബായിലെ പ്രധാന താമസ മേഖലകളിലെ വിലകളിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.ജുമേയ്‌റ മേഖലയിൽ കെട്ടിട സമുച്ചയങ്ങൾക്ക് 3. 3 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. അതെ സമയം ഡൌൺ ടൗൺ ദുബായിലും, പാം ജുമേയ്‌റയിലും യഥാക്രമം രണ്ടര മുതൽ രണ്ട് ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്.ഡി ഐ എഫ് സി, എം ബി ആർ സിറ്റി, ദുബായ് ഹിൽസ്, ബിസിനസ് ബേ എന്നിവ നിക്ഷേപകരുടെയും കുടിയേറ്റക്കാരുടെയും താൽപ്പര്യം നേടിയ മറ്റ് ജനപ്രിയ താമസ മേഖലകളാണ്. അതേസമയം,വില വർധനവിന്റെ കാര്യത്തിലും,ആഡംബര താമസ ഇടത്തിന്റെ കാര്യത്തിലും പാം ജുമേയറയിലെ ആഡംബര വില്ലകൾ തന്നെയാണ് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താമസ ഇടം.

Similar News