യു എ ഇ : യു എ ഇ യിലെ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഉച്ചയോടു കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടിയ അന്തരീക്ഷ താപനില 31 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസിനും 21 ഡിഗ്രി സെൽഷ്യസിനുമിടയിലായിരിക്കും. വൈകുന്നേരങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് താരതമ്യേന കൂടുതലായിരിക്കും. ഉൾ പ്രദേശങ്ങളിൽ അതിരാവിലെ മൂടൽ മഞ്ഞുണ്ടായിരിക്കും. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. മിതമായ കാറ്റനുഭവപ്പെടും. കടൽ പൊതുവേ ശാന്തമായിരിക്കും.