സർക്കാർ പരസ്യങ്ങൾക്കും വ്യാജൻ, പരസ്യങ്ങളിൽ കുടുങ്ങരുതെന്ന് ഫുജൈറ പോലീസ്

Update: 2022-12-05 05:40 GMT

 

ഫുജൈറ : തൊഴിൽ പരസ്യ ചതിക്കുഴികളിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി ഫുജൈറ പോലീസ്. ഫുജൈറ പൊലീസിൽ ഒഴിവുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പരസ്യം. കുറ്റകൃത്യത്തിനു പിന്നിൽ, സാങ്കേതികവിദ്യാ വിദഗ്ധരുൾപ്പെട്ടതിനാൽ ബാങ്ക് വിവരങ്ങൾ ആർക്കും കൈമാറരുതെന്നു പൊലീസ് അറിയിച്ചു.ഔദ്യോഗിക ഏജൻസികൾ വഴി അന്വേഷിച്ച ശേഷമേ അപേക്ഷ നൽകാവൂ എന്നും, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ വരുന്ന പരസ്യങ്ങളെയും പൂർണ്ണമായും വിശ്വസിക്കരുതെന്നും കൃത്യമായി അന്വേഷണം നടത്തണമെന്നും ഫുജൈറ പോലീസ് നിർദേശം നൽകി.

കഴിഞ്ഞ ദേശീയ ദിനത്തിൽ തൊഴിലന്വേഷകരെ വലയിലാക്കാൻ ഫുജൈറ പൊലീസിന്റെ പേരിൽ വ്യാജ പരസ്യം ശ്രദ്ധയിൽ പെട്ടത്തിനെത്തുടർന്നാണ് പോലീസ് നിർദേശം നൽകിയിരിക്കുന്നത് . പരസ്യത്തിൽ കുടുങ്ങുന്നവരിൽ നിന്നും പണം തട്ടിയെടുക്കലാണ് സംഘത്തിന്റെ ലക്ഷ്യം.സർക്കാർ,അർധസർക്കാർ പരസ്യങ്ങളിൽ ജനങ്ങൾ പെട്ടെന്ന് വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും പോലീസ് പറഞ്ഞു.

ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ പടം പതിച്ച വ്യാജ തൊഴിൽ പരസ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായത്. ഇത്തരം പരസ്യങ്ങളിൽ വീഴരുതെന്നു പൊലീസ് അറിയിച്ചു. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ പ്രസിദ്ധപ്പെടുത്തുന്ന തൊഴിൽ തസ്തികകളിൽ അപേക്ഷിക്കുന്നതിനു മുൻപ് ഒഴിവുകൾ നിലവിലുള്ളതാണോ എന്ന് അന്വേഷിക്കണം.സ്വകാര്യ സ്ഥാപനങ്ങളുടെ പേരിൽ നിരവധി തട്ടിപ്പുകൾ വരുന്നതിനാൽ ആളുകൾ ഏറെക്കുറെ അന്വേഷിച്ചതിനു ശേഷമാണ് പരസ്യങ്ങളോട് പ്രതികരിക്കുന്നത്.ഇതേ സമീപനം സർക്കാർ, അർദ്ധ സർക്കാർ ജോലി വാഗ്ദാനങ്ങളോടും പുലർത്തേണ്ടതുണ്ട്.

Similar News