ഗൂഗിളിന്റെ ഡൂഡിലിൽ തൊട്ടു നോക്കൂ, യു എ ഇ യോടൊപ്പം ദേശീയ ദിനമാഘോഷിച്ച് ഗൂഗിളും

Update: 2022-12-02 08:26 GMT


യു എ ഇ : യു എ ഇ യോടൊപ്പം ദേശീയ ദിനമാഘോഷിച്ച് ഗൂഗിളും. ദേശീയ ദിനത്തോടനുബന്ധിച്ച് നിവാസികൾക്ക് ഇരട്ടി മധുരം പകർന്നുകൊണ്ട് ഗൂഗിൾ ഹോം പേജ് തുറക്കുമ്പോൾ യു എ ഇ യുടെ നാലു വർണ്ണ പതാക കാണാം. സർച്ച് എഞ്ചിന് മുകളിൽ കൊടുക്കുന്ന ലളിതമായ ചിത്രങ്ങളെ ഡൂഡിൽ എന്നാണ് പറയുക. ഗൂഗിളിന്റെ ഇന്നത്തെ ഡൂഡിലായ യു എ ഇ പതാകയിൽ വിരലമർത്തുമ്പോൾ യു എ ഇ നാഷ്ണൽ ഡേ എന്നെഴുതിയ പേജിലേക്ക് പോവുകയും പതാകയുടെ നിറങ്ങളിൽ പൊട്ടിവിടരുന്ന പൂത്തിരികളും കാണാൻ സാധിക്കും. പേജിൽ കാണുന്ന പതാകയിൽ വിരലമർത്തിയാൽ ഗൂഗിൾ ഒരു ലഘു ലേഖയോടെ യു എ ഇ യ്ക്ക് ദേശീയ ദിനാശംസകൾ നേർന്നിരിക്കുന്നത് കാണാം.

ദുബായ് എമിറേറ്റുകളുടെ പേരും, ചാതുർ വർണ്ണ പതാക രൂപീകൃതമായ വർഷവും, ഇന്നത്തെ ദേശീയ ദിന ആഘോഷങ്ങൾ എവിടെ നടക്കുന്നു വെന്നും ലഘു ലേഖയിൽ പറഞ്ഞിട്ടുണ്ട്.യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പച്ച, വെള്ള, കറുപ്പ് ചുവപ്പ് എന്നീ ചാതുർ വർണ്ണങ്ങൾ ചേർന്ന ദേശീയ പതാക ധൈര്യം, സമൃദ്ധി, സമാധാനം, മനസ്സിന്റെ ശക്തി എന്നിവയെ പ്രതിനിധീകരിക്കുന്നതാണെന്നും, ഹാപ്പി നാഷ്ണൽ ഡേ യുണൈറ്റഡ്‌ അറബ് എമിറേറ്റ്സ് എന്ന ആശംസകളോടെയുമാണ് ലഘുലേഖ അവസാനിക്കുന്നത്. ലഖു ലേഖയ്ക്ക് താഴെയായി രാജ്യത്തിന്റെ മുഖച്ഛായ വിളിച്ചോതുന്ന ചരിത്രപ്രധാന സംഭവചിതങ്ങളെ ചേർത്ത് നിരവധി ഡൂഡിലുകളും കൊടുത്തിട്ടുണ്ട്.

Similar News