ഒമാൻ സന്ദർശനത്തിനൊരുങ്ങി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
മസ്‌കത്ത് : പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ ഔദ്യോഗിക ഒമാൻ സന്ദർശനത്തിനൊരുങ്ങി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഒമാന്‍ സുല്‍ത്താന്റെ ക്ഷണം സ്വീകരിച്ചാണ് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സായിദ് അല്‍ നഹ്യാന്‍ ചൊവ്വാഴ്ച ഒമാനിൽഎത്തുന്നത്.
ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി കൂടിക്കാഴ്ച നടത്തും. അയല്‍ രാഷ്ട്രങ്ങളായ ഒമാനും യുഎഇയും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക, വിനോദ സഞ്ചാര സഹകരണം എന്നിവയെല്ലാം ചര്‍ച്ച ചെയ്യും.