ഭൂമിയിൽ നിന്നും ചന്ദ്രൻ അകലുന്നു; ഭാവിയിൽ ഒരു ദിവസം 25 മണിക്കൂറാകും

Update: 2024-08-05 12:42 GMT

ചന്ദ്രൻ ഭൂമിയിൽ നിന്നും അകലുന്നു, ഭാവിയിൽ ഒരു ദിവസത്തിൽ 25 മണിക്കൂറുകളുണ്ടാകുമെന്ന് ​ഗവേഷകർ. അതേ സംഭവം സത്യമാണ്. നമ്മുടെ ചന്ദ്രനെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് യുഎസിലെ വിസ്‌കോൻസിൻ സർവകലാശാലയിലെ ഗവേഷകരാണ്. ചന്ദ്രൻ എല്ലാ വർഷവും ഭൂമിയിൽ നിന്ന് 3.8 സെന്‌റിമീറ്റർ അളവിൽ അകലുന്നുണ്ട്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണ ഇടപെടലുകൾ കാരണമാണ് ഈ പ്രതിഭാസം.

Full View

ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നു എന്നത് ഒരു പുതിയ അറിവൊന്നുമല്ല. പതിറ്റാണ്ടുകൾ മുൻപ് നടന്ന പഠനങ്ങളിൽ തന്നെ ഇതു കണ്ടുപിടിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രതിഭാസം ഭൂമിയെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാനായത് ഈ പഠനത്തിലാണ്. ഈ അകൽച്ചയ്ക്ക് ഭാവിയിൽ ഭൂമിയിൽ പ്രത്യാഘാതങ്ങളുണ്ടാകാമത്രെ. ഭാവിയിൽ ഭൂമിയിലെ ഒരു ഒരു ദിവസത്തിൽ 25 മണിക്കൂറുകളുണ്ടാകും. ഈ ഭാവി എന്നു പറയ്യുന്നത് അടുത്തെങ്ങും അല്ല കേട്ടോ? 20 കോടി വർഷങ്ങൾക്ക് ശേഷമുള്ള ഒരു കാലത്താണ് ഇതു നടക്കുക.

Tags:    

Similar News