പെഴ്‌സീഡ് ഉല്‍ക്കാമഴ; എല്ലാവർഷവും ഓ​ഗസ്റ്റിൽ; എങ്ങനെ കാണാം?

Update: 2024-08-11 12:38 GMT

ഈ വർഷം നിരവധി ഉൽക്കകൾ ഭൂമിക്കരികിലൂടെ കടന്നുപോയിരുന്നു. എന്നാൽ ഇനി വരാൻ പോകുന്നത് ഒരു ഉൽക്ക മഴയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രംം സംഭവിക്കുന്നതാണ് പെഴ്‌സീഡ് ഉല്‍ക്കാമഴ. എല്ലാവർഷവും ഏതാണ്ട് ഓ​ഗസ്റ്റ് മാസത്തിനിടയിലാണ് പെര്‍സീഡ് ഉല്‍ക്കാമഴ ഉണ്ടാകാറ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13, 14 തീയ്യതികളിലായിരുന്നു ഉല്‍ക്കാമഴ. ഇത്തവണ ഓഗസ്റ്റ് 11 ന് അതായത് ഇന്ന് അര്‍ധ രാത്രി മുതല്‍ ഓഗസ്റ്റ് 12 പുലര്‍ച്ചെ വരെ പെഴ്‌സീഡ് ഉല്‍ക്കാമഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. കോമെറ്റ് 109പി/സ്വിഫ്റ്റ്-ടട്ടിള്‍ എന്ന വാല്‍ നക്ഷത്രത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങളാണ് പെഴ്സീഡ്സ് ഉല്‍ക്കകള്‍.

133 വര്‍ഷങ്ങളെടുത്താണ് സ്വിഫ്റ്റ് ടട്ടില്‍ സൂര്യനെ ഒരു തവണ ചുറ്റുന്നത്. 1865 ല്‍ ജോവന്നി സ്കെപരെല്ലി എന്ന ശാസ്ത്രജ്ഞനാണ് പെഴ്സീഡ്സിന്റെ ഉത്ഭവം ഒരു വാല്‍നക്ഷത്രത്തില്‍ നിന്നാണെന്ന് കണ്ടുപ്പിടിച്ചത്. ഇന്ത്യ ഉള്‍പ്പടെ നോർത്തേൺ ഹെമിസ്ഫിയർ അഥവാ ഉത്തരാര്‍ദ്ധഗോള മേഖലയിലുള്ള സ്ഥലങ്ങളില്‍ നിന്ന് പെഴ്സീഡ് ഉല്‍ക്കമഴ കാണാം. പ്രകാശ മലിനീകരണം ഇല്ലാത്ത തെളിഞ്ഞ ആകാശം ഉള്ളയിടത്ത് നിന്ന് നോക്കിയാൽ ഉല്‍ക്കാമഴ കാണാനാകും.

Tags:    

Similar News