ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ മാറ്റം; ന്യൂസിലന്‍ഡിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറി ശ്രീലങ്ക

Update: 2024-09-23 10:55 GMT

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ മൂന്നാമതേക്ക് മുന്നേറിയിരിക്കുകയാണ് ശ്രീലങ്ക. ന്യൂസിലന്‍ഡിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ശ്രീലങ്ക മൂന്നാം സ്ഥാനത്തേക്ക് കയറിത്. എട്ട് ടെസ്റ്റില്‍ നാലു ജയവും നാല് തോല്‍വിയുമുള്ള ലങ്ക 48 പോയന്‍റും 50 വിജയശതമാനവുമായാണ് മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ശ്രീലങ്ക 63 റണ്‍സിന്‍റെ വിജയമാണ് നേടിയത്. 275 റണ്‍സ് വിജൈയലക്ഷ്യവുമായി അവസാന ദിവസം 207-8 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് വെറും മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓള്‍ ഔട്ടായി.

അതേസമയം, ഈ തോല്‍വിയോടെ ന്യൂസിലന്‍ഡിന് ഏഴ് മത്സരങ്ങളില്‍ മൂന്ന് ജയവും നാലു തോല്‍വിയുമായി. ഇതോടെ 36 പോയന്‍റും 42.86 വിജയശതമാനവുമായി നാലാം സ്ഥാനത്താണ് ന്യൂസിലന്‍ഡ് ഇപ്പോൾ. അതിനിടെ, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിലെ ഒന്നാം സ്ഥാനം ഇന്ത്യ ഇന്നലെ ഒന്നു കൂടി ഉറപ്പിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ ജയത്തോടെ 10 മത്സരങ്ങളില്‍ ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി ഇന്ത്യ 71.67 വിജയശതമാനവും 86 പോയന്‍റുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

Tags:    

Similar News