ട്വന്റി- 20 ലോകകപ്പ് ; ആതിഥേയത്വം വഹിക്കുന്ന വെസ്റ്റിൻഡീസിന് ഭീകരാക്രമണ ഭീഷണി

Update: 2024-05-06 09:59 GMT

ട്വന്റി- 20 ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ടൂര്‍ണമെന്റിന്റെ ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി. വടക്കന്‍ പാകിസ്ഥാനില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. ഭീഷണി സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റിന്‍ഡീസില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഐഎസ് ഖൊരസാന്‍ എന്ന ഐഎസ് അനുകൂല സംഘടനയാണ് ഭീഷണിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കായികമത്സരങ്ങള്‍ക്കെതിരെ ആക്രമണത്തിന് പിന്തുണയ്ക്കാന്‍ ഭീകരസംഘടനകളോട് വീഡിയോ സന്ദേശത്തില്‍ ഐഎസ് ഖൊരസാന്‍ ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തിവരികയും ചെയ്യുകയാണെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. വെസ്റ്റിന്‍ഡീസ്, അമേരിക്ക എന്നിവിടങ്ങളിലായിട്ടാണ് ട്വന്റി- 20 ലോകകപ്പ് നടക്കുന്നത്. രണ്ടു സെമിഫൈനലുകള്‍ ട്രിനിഡാഡ്, ഗയാന എന്നിവിടങ്ങളിലും ഫൈനല്‍ ബാര്‍ബഡോസിലുമാണ് നിശ്ചയിച്ചിട്ടുള്ളത്.

Tags:    

Similar News