'ഒരു പരമ്പര തോറ്റത് കൊണ്ട് ലോകം അവസാനിക്കില്ല'; ശ്രീലങ്കയ്ക്ക് എതിരായ തോൽവിയിൽ പ്രതികരണവുമായി രോഹിത് ശർമ

Update: 2024-08-08 07:15 GMT

ഒരു പരമ്പര തോറ്റത് കൊണ്ട് ലോകം അവസാനിക്കാൻ പോകുന്നില്ല, ശക്തമായി തിരിച്ചുവരുമെന്ന് രോഹിത് ശർമ. ഇന്ത്യയ്ക്ക് വേണ്ടി ആരും അലസതയോടെ കളിക്കാറില്ല. ഞാന്‍ നായകനായിരിക്കുന്ന സമയത്ത് അതിനുള്ള ഒരു സാധ്യതയുമില്ല.സ്പിന്നിനെതിരെ കളിക്കേണ്ടത് വലിയ ആശങ്കയായി കാണുന്നില്ല. എങ്കിലും അത് ഗൗരവമായി കാണേണ്ട വിഷയം തന്നെയാണ്. പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളെ നമ്മള്‍ അഭിനന്ദിക്കുകയാണ് വേണ്ടത്.

പരമ്പര നഷ്ടപ്പെടുന്നത് ലോകാവസാനമല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എല്ലാ താരങ്ങളും സ്ഥിരതയോടെയാണ് കളിക്കുന്നത്. തോല്‍വി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പരാജയത്തില്‍ നിന്ന് എങ്ങനെ തിരിച്ചുവരാമെന്നതാണ് പ്രധാനമെന്നും രോഹിത് വ്യക്തമാക്കി.

ഇത്തവണ ശ്രീലങ്ക ഞങ്ങളേക്കാള്‍ നന്നായി കളിച്ചു. പിച്ചിലെ സാഹചര്യങ്ങള്‍ നോക്കിയാണ് ഞങ്ങള്‍ ടീമിനെ ഇറക്കിയത്. മാത്രമല്ല ടീമില്‍ ഒരുപാട് പേര്‍ക്ക് അവസരങ്ങള്‍ നല്‍കേണ്ടതും ഉണ്ടായിരുന്നു. പരാജയത്തിലും ഒരുപാട് പോസിറ്റീവായ കാര്യങ്ങളുണ്ട്. എന്നാല്‍ പോസിറ്റീവുകളേക്കാള്‍ ഒരുപാട് മേഖലകള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും രോഹിത് വ്യക്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും കനത്ത പരാജയം വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. 110 റണ്‍സിനാണ് ലങ്കയോട് പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ കൈവിട്ടു.

Tags:    

Similar News