ഐപിഎല്ലിൽ ടോസ് നേടിയിട്ടും എന്തുകൊണ്ട് രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു? കാരണം വെളിപ്പെടുത്തി സഞ്ജു സാംസണ്‍

Update: 2024-05-13 05:49 GMT

ഐപിഎല്ലിൽ ചെന്നൈ ഇന്നലെ രാജസ്ഥാനെതിരെ വിജയം നേടിയിരുന്നു. ചെന്നെയിക്കെതിരെ ഇന്നലെ വിജയിക്കാനായിരുന്നെങ്കിൽ രാജസ്ഥാൻ റോയല്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ ഇന്നലെ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 20 ഓവറില്‍ 141 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മറുപടി ബാറ്റിംഗില്‍ ആതിഥേയരായ ചെന്നൈ 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയിട്ടും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ നിരവധി വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ അങ്ങനെയൊരു തീരുമാനമെടുക്കാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സഞ്ജു. സ്ലോ വിക്കറ്റായിരുന്നു. പന്തിന്റെ വേഗം മനസിലാക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്നു സഞ്ജു പറയ്യുന്നു. പവര്‍ പ്ലേയ്ക്ക് ശേഷം 170 റണ്‍സ് സ്‌കോര്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ടീം 20-25 റൺസിന് പിറകിലായിരുന്നു. സിമാര്‍ജീത് സിംഗ് നന്നായി പന്തെറിഞ്ഞു. എവേ ഗ്രൗണ്ടുകളില്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നുള്ള കാര്യത്തില്‍ ധാരണ കുറവുണ്ടായി. ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്നാണ് തങ്ങള്‍ കരുതിയതെന്ന് സഞ്ജു പറഞ്ഞു.

ചെന്നൈ സൂപ്പർ കിം​ഗ്സ് നന്നായി കളിച്ചുവെന്നും സഞ്ജു പറഞ്ഞു. അവരുടെ ഹോം ​ഗ്രൗണ്ടിനെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. കടുത്ത വേനലില്‍ പിച്ച് ചൂടാകും, അപ്പോൾ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് വേഗത കുറയുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ വിക്കറ്റ് മികച്ചതാവുകയാണ് ചെയ്തത്. രാത്രിയാണ് മത്സരമെങ്കില്‍ ഈര്‍പ്പം കാരണം സ്‌കോര്‍ പിന്തുടരുന്നത് പ്രശ്‌നമാവില്ല. അടുത്ത മത്സരം ജയിക്കാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഞ്ജു പറഞ്ഞു.

Tags:    

Similar News