'സഞ്ജു സാംസൺ, രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ'; പുകഴ്ത്തി ഹർഭജൻ സിങ്

Update: 2024-04-23 11:22 GMT

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. എട്ട് മത്സരത്തിൽ ഏഴും വിജയിച്ച് 14 പോയിന്റുമായി രാജസ്ഥാൻ റോയൽസാണ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഒൻപത് വിക്കറ്റുകളുടെ ആധികാരിക വിജയം സ്വന്തമാക്കിയാണ് സഞ്ജുവും സംഘവും സ്വപ്ന സമാനമായ മുന്നേറ്റം തുടരുന്നത്.

രാജസ്ഥാന്റെ വിജയക്കുതിപ്പിൽ സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസി മികവിന് വലിയ പങ്കാണുള്ളത്. പ്ലേയറെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ലോകോത്തര താരങ്ങളെ പോലും വെല്ലുന്ന പ്രകടനമാണ് സഞ്ജു സീസണിൽ കാഴ്ച വെക്കുന്നത്. ഇതോടെ ഇനിയെങ്കിലും സഞ്ജുവിന് ടി20 ലോകകപ്പ് ടീമിൽ സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്.

'സഞ്ജുവിനെ കുറിച്ച് ഒരു ചർച്ചയുടെയും ആവശ്യമില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിന് സ്ഥാനം നൽകണം. രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യയുടെ ക്യാപ്റ്റനുമാകണം', ഹർഭജൻ സിങ് എക്സിൽ കുറിച്ചു. 'യുവതാരം യശസ്വി ജയ്സ്വാളിന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഫോം എന്നത് താൽക്കാലികവും ക്ലാസ് എന്നത് സ്ഥിരവുമാണ് എന്നതിന്റെ ഉദാഹരണമാണ് യശസ്വിയുടെ പ്രകടനം', ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.

Tags:    

Similar News