ഒടുവില്‍ സാന്‍മരിനോ ജയിച്ചു; ജയമില്ലാതിരുന്ന 20 വര്‍ഷങ്ങള്‍ ഇനി ഓർമ

Update: 2024-09-07 09:01 GMT

ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ സാന്‍മരിനോ വിജയ മധുരമറിഞ്ഞു. ഇരുപത് വര്‍ഷവും 140 മത്സരവും നീണ്ട കാത്തിരിപ്പിനാണ് അവസാനമായത്. യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ലിക്റ്റെന്‍സ്‌റ്റൈന്‍ ടീമിനെ 1-0- ന് കീഴടക്കുമ്പോള്‍ ഫുട്ബോള്‍ ചരിത്രത്തിലെ വിജയത്തിനായുള്ള ഏറ്റവും നീണ്ട കാത്തിരിപ്പിനാണ് ഒടുക്കമായത്. 53-ാം മിനിറ്റില്‍ നിക്കോ സെന്‍സോളിയാണ് സാന്‍മരിനോയിക്കായി വിജയഗോള്‍ നേടി.

ഫുട്ബോളില്‍ 37 വര്‍ഷത്തെ ചരിത്രമുള്ള സാന്‍മരിനോയുടെ രണ്ടാമത്തെ മാത്രം വിജയമാണിത്. 2004-ല്‍ ടീമിന്റെ ആദ്യജയവും ലിക്റ്റെന്‍സ്‌റ്റൈനെതിരേയായിരുന്നു. 1-0 ന് തന്നെയാണ് അന്നും ജയിച്ചത്. അന്ന് സാന്‍മരിനോ സ്റ്റേഡിയത്തില്‍ നടന്ന ആ കളിയില്‍ ആന്‍ഡി സെല്‍വ നേടിയ ഗോളിനാണ് ജയിച്ചത്. ജിയാംപൗളോ മാസയായിരുന്നു അന്ന് ടീമിന്റെ പരിശീലകൻ. 1987-ല്‍ ലെബനനെതിരേയായിരുന്നു ആദ്യമത്സരം.

റോബര്‍ട്ടോ സെവോലിയാണ് ഇപ്പോഴത്തെ പരിശീലകന്‍. അടുത്തകാലത്ത് സാന്‍മരിനോ ടീം മെച്ചപ്പെട്ടിട്ടുണ്ട്. ഫിഫ റാങ്കിങ്ങില്‍ 210-ാം റാങ്കിലാണ് ടീം. 

Tags:    

Similar News