റയൽ മാഡ്രിഡ് താരം ഹൊസേലു ഇനി ഖത്തർ ക്ലബ് ഗറാഫയിൽ

Update: 2024-06-25 09:39 GMT

റ​യ​ൽ മാ​ഡ്രി​ഡി​ന് വേ​ണ്ടി ചാ​മ്പ്യ​ൻ​സ് ലീ​ഗും സ്പാ​നി​ഷ് ലീ​ഗും നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ ഹൊ​സേ​ലു ഇ​നി ഖ​ത്ത​രി ക്ല​ബാ​യ അ​ൽ ഗ​റാ​ഫ​ക്ക് വേ​ണ്ടി ബൂ​ട്ടു​കെ​ട്ടും. ഇ​റ്റാ​ലി​യ​ൻ സ്‌​പോ​ർ​ട്‌​സ് ജേ​ണ​ലി​സ്റ്റാ​യ ഫാ​ബ്രി​സി​യോ റൊ​മാ​നോ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ലോ​സ് ബ്ലാ​ങ്കോ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന റ​യ​ൽ മാ​ഡ്രി​ഡി​ന്റെ ഏ​ക സ്‌​ട്രൈ​ക്ക​റാ​യി ലോ​ണി​ലെ​ത്തി​യ 34കാ​ര​ൻ, ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ലി​ൽ ബ​യേ​ണി​നെ​തി​രെ ര​ണ്ട് കി​ടി​ല​ൻ ഗോ​ളു​ക​ൾ നേ​ടി ക്ല​ബി​നെ ഫൈ​ന​ലി​ലേ​ക്ക് ആ​ന​യി​ച്ചി​രു​ന്നു. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഹൊ​സേ​ലു ഇ​തോ​ടെ മാ​ഡ്രി​ഡ് ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട​വ​നാ​യി മാ​റു​ക​യും ചെ​യ്തു.

റ​യ​ലി​നാ​യി 49 മ​ത്സ​ര​ങ്ങ​ളി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ ഹൊ​സേ​ലു വി​നീ​ഷ്യ​സി​നും (24) ബെ​ല്ലി​ങ്ഹാ​മി​നും (23) പി​റ​കി​ലാ​യി 18 ഗോ​ളു​ക​ൾ നേ​ടി ടീ​മി​ന്റെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്നാ​മ​ത്തെ ഗോ​ൾ സ്‌​കോ​റ​റാ​യി മാ​റു​ക​യും ചെ​യ്തു. എ​സ്പാ​ന്യോ​ളി​ൽ​ നി​ന്നും റ​യ​ലി​ലെ​ത്തി​യ താ​ര​ത്തെ നി​ല​നി​ർ​ത്താ​നു​ള്ള ഒ​പ്ഷ​ൻ അ​ട​ങ്ങി​യ​തി​നാ​ൽ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് കൂ​ടി ക​രാ​ർ നീ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ക്ല​ബ് അ​ധി​കൃ​ത​ർ എ​ത്തി​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ക്ല​ബി​നെ​യും ആ​രാ​ധ​ക​രെ​യും ഞെ​ട്ടി​ച്ച് ഹൊ​സേ​ലു ഖ​ത്ത​റി​ലേ​ക്ക് വി​മാ​നം ക​യ​റു​ന്ന​ത്. ഏ​ഴു ത​വ​ണ ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് കി​രീ​ട​വും ഏ​ഴു​ത​വ​ണ അ​മീ​ർ ക​പ്പ് കി​രീ​ട​വും സ്വ​ന്ത​മാ​ക്കി​യ അ​ൽ ഗ​റാ​ഫ, 2023-2024 സീ​സ​ണി​ൽ ലീ​ഗി​ൽ അ​ൽ സ​ദ്ദി​നും റ​യ്യാ​നും പി​റ​കി​ലാ​യി 44 പോ​യ​ന്റ് നേ​ടി മൂ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തി​രു​ന്നു.

Tags:    

Similar News