ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ താരങ്ങൾക്ക് പ്രാധാന്യം നൽകാമായിരുന്നു; വിമർശനവുമായി പി.ടി ഉഷ

Update: 2024-07-28 05:08 GMT

ഒളിംപിക്സ് മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിനെതിരെ വിമർശനവുമായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസി‍ഡന്റ് പി ടി ഉഷ. ഒളിംപിക്സ് നിരവധി കായികതാരങ്ങളുടെ ആഘോഷമാണ്.

ഉദ്ഘാടന ചടങ്ങിൽ കുറച്ച് സമയം മാത്രമെ താരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ളു. അതൊഴിവാക്കിയാൽ മറ്റെല്ലാം മികച്ച രീതിയിൽ സംഘാടകർ നടത്തിയിട്ടുണ്ടെന്നും പി ടി ഉഷ പ്രതികരിച്ചു.

കായിക താരങ്ങൾക്കായി ഇന്ത്യൻ സർക്കാർ നൽകുന്ന പിന്തുണയെക്കുറിച്ചും മുൻ താരം പ്രതികരിച്ചു. താൻ മത്സരിച്ചിരുന്ന കാലത്ത് താരങ്ങൾക്ക് സർക്കാരിൽ നിന്നോ മറ്റെവിടെനിന്നെങ്കിലുമോ യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല.

യൂറോപ്പിന് പുറത്ത് മൂന്ന്, നാല് മത്സരങ്ങളിൽ താൻ പങ്കെടുത്തിട്ടുണ്ട്. ഒരു തവണ മെഡൽ നേടി. അനുഭവക്കുറവ് കാരണം തനിക്ക് ഒരു മെഡൽ നഷ്ടമായി. എന്നാൽ 10-20 വർഷത്തിൽ ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ടെന്ന് പി ടി ഉഷ പറഞ്ഞു.

താരങ്ങൾക്കായി സർക്കാർ ഒരുപാട് തുക ചിലവഴിക്കുന്നുണ്ട്. അതുകൊണ്ടാണ് മികച്ച വിജയങ്ങൾ നേടാൻ കഴിയുന്നത്. 2022ലെ ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യ 107 മെഡലുകൾ നേടി. പാരിസ് ഒളിംപിക്സിൽ ടോക്കിയോയേക്കാൾ മെഡലുകൾ നേടാൻ കഴിയുമെന്നും ഇന്ത്യൻ മുൻ താരം പി ടി ഉഷ വ്യക്തമാക്കി.

Tags:    

Similar News