മഴ ഇല്ല, പക്ഷേ ഉഷ്ണതരംഗ മുന്നറിയിപ്പ്; ഐപിഎല്‍ ക്വാളിഫയറില്‍ ഇന്ന് ഹൈദരാബാദ് കൊല്‍ക്കത്തയെ നേരിടും

Update: 2024-05-21 05:13 GMT

ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളിലേക്ക് ചുവടുവച്ചിരിക്കുകയാണ്. ഫൈനൽ ചെന്നൈയിലാണെന്നതിനാൽ ക്വാളിഫയറിനും എലിമിനേറ്ററിനും വേദിയാകുന്നത് അഹമ്മദാബാദാണ്. ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദ് കൊല്‍ക്കത്ത പോരാട്ടമാണ്. അവസാന റൗണ്ട് മത്സരങ്ങള്‍ളെല്ലാം മഴയിൽ കുതിർന്നിരുന്നു. എന്നാൽ മഴ ഭീഷണിയില്ലാത്ത ആദ്യത്തെ മത്സരമാണ് ഇന്ന് അഹമ്മദാബാദി നടക്കാൻ പോകുന്നത്. അഹമ്മദാബാദില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യത വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം. വൈകിട്ടോടെ ആകാശം മേഘാവൃതമാകുമെങ്കിലും മഴ പെയ്യാനുള്ള സാധ്യത തീരെ കുറവാണ്.

അതേസമയം, ഉഷ്ണ തരംഗത്തിനെതിരെ മുന്നറിയിപ്പുണ്ട്. അന്തരീക്ഷ താപനില 41-42 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് പ്രവചനം. പോയവാരം അഹമ്മാദാബാദിലെ താപനില 44-45 ഡിഗ്രി വരൊയായിരുന്നു. വൈകുന്നേരങ്ങളില്‍ കളി നടക്കുമ്പോൾ 40-41 ഡിഗ്രിയായിരിക്കും അന്തരീക്ഷ താപനില, അതുകൊണ്ടു തന്നെ ചൂട് കളിക്കാരേയും വലയ്ക്കുമെന്നാണ് കരുതുന്നത്. ഇന്ന് ആദ്യ ക്വാളിഫയറില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും. തോല്‍ക്കുന്ന ടീമിന് ഒരവസരം കൂടി ബാക്കിയുണ്ട്. എലിമിനേറ്ററില്‍ രാജസ്ഥാന്‍-ആര്‍സിബി മത്സരത്തില്‍ ജയിക്കുന്ന ടീമുമായിട്ടായിരിക്കും തോല്‍ക്കുന്ന ടീമിന്‍റെ രണ്ടാം ക്വാളിഫയര്‍ മത്സരം. 

Tags:    

Similar News