സികെ നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച പ്രകടനവുമായി കേരളം. 200 റണ്‍സിന്റെ ലീഡ് നേടി ഉത്തരാഖണ്ഡിനെ ഫോളോ ഓണ്‍ ചെയ്യിച്ച കേരളം, രണ്ടാം ഇന്നിങ്‌സില്‍ അവരുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മത്സരം സമനിലയില്‍ അവസാനിച്ചു.
നാല് വിക്കറ്റിന് 105 റണ്‍സെന്ന നിലയിലാണ് ഉത്തരാഖണ്ഡ് അവസാന ദിവസം കളി തുടങ്ങിയത്. എന്നാൽ 321 റണ്‍സിന് ഓള്‍ ഔട്ടായി. പവന്‍ രാജിന്റെ 5 വിക്കറ്റ് പ്രകടനമായിരുന്നു ഉത്തരാഖണ്ഡ് ബാറ്റിങ് നിരയെ തകര്‍ത്തത്.
മധ്യനിരയുടെ പ്രതിരോധമായിരുന്നു ഉത്തരാഖണ്ഡിന്റെ ഇന്നിങ്‌സ് 321 വരെ നീട്ടിയത്. ശാശ്വത് ദാംഗ്വാള്‍ 60 റൺസെടുത്തു, റോഹി 58 റൺസും, ആരുഷ് 80 റൺസും. ഫോളോ ഓണ്‍ ചെയ്ത് വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിന്റെ രണ്ടാം ഇന്നിങ്‌സ് തുടക്കവും തകര്‍ച്ചയോടെയായിരുന്നു. മൂന്ന് വിക്കറ്റുമായി ഏദന്‍ ആപ്പിള്‍ ടോം ആണ് രണ്ടാം ഇന്നിങ്‌സിലും കേരളത്തിന് മുന്‍തൂക്കം നല്കിയത്. ഉത്തരാഖണ്ഡ് മൂന്ന് വിക്കറ്റിന് 49 റണ്‍സെന്ന നിലയില്‍ നില്‍ക്കെ വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി അവസാനിപ്പിക്കുകയായിരുന്നു.
മഴയെ തുടര്‍ന്ന് പകുതിയിലേറെ കളിയും നഷ്ടപ്പെട്ടിരുന്നെങ്കിലും മത്സരത്തില്‍ ലീഡ് നേടി പോയിന്റ് നേടാൻ കേരളത്തിനായിരുന്നു. നാല് ദിവസങ്ങളിലുമായി ആകെ 200 ഓവറില്‍ താഴെ മാത്രമായിരുന്നു എറിയാനായത്. എന്നാല്‍ ഒരേ സമയം ബാറ്റിങ് ബൗളിങ് നിരകള്‍ ഫോമിലേക്കുയരുകയും മഴയെ അതിജീവിച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ച വക്കുകയും ചെയ്തു.