കേരള ബ്ലാസ്റ്റേഴ്സ് താരം ജോഷ്വാ സെറ്റിരിയോയ്ക്ക് പരുക്ക് ; ഈ സീസൺ നഷ്ടമാകും

Update: 2023-07-19 13:15 GMT

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പുതുതായി എത്തിയ താരം ജോഷ്വാ സെറ്റിരിയോയ്ക്ക് പരുക്ക് . പരിശീലനത്തിനിടെയാണ് കഴിഞ്ഞ ദിവസം താരത്തിന് പരുക്കേറ്റത്. താരം ഈ സീസണിൽ കളിക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് തന്നെ അറിയിച്ചു. ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിൽ നിന്നാണ് മുന്നേറ്റതാരം സെറ്റിരിയോ ബ്ലാസ്റ്റേഴ്സിലെത്തിയത്. രണ്ട് വർഷത്തേക്കാണ് കരാർ. സീസണിൽ സെറ്റൊരിയോ പുറത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സ് മറ്റൊരു മുന്നേറ്റതാരത്തെ ടീമിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

27 വയസുകാരനായ താരം, ഓസ്ട്രേലിയൻ മുന്നേറ്റതാരം അപ്പോസ്റ്റൊലോസ് ജിയാന്നുവിനു പകരമാണ് സെറ്റിരിയോ ബ്ലാസ്റ്റേഴ്സിലെത്തിയത്. 2013ൽ ഓസ്ട്രേലിയൻ ക്ലബായ മാർക്കോണി സ്റ്റാലിയൻസിലൂടെ കളി തുടങ്ങിയ സൊറ്റിരിയോ വെല്ലിങ്ങ്ടൺ ഫീനിക്സിലും കളിച്ചിട്ടുണ്ട്.

Tags:    

Similar News