അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിം​ഗ്, 20 പന്തില്‍ അര്‍ധ സെഞ്ച്വറി; എമര്‍ജിങ് ഏഷ്യാകപ്പ് ടി20യിൽ ഇന്ത്യക്ക് രണ്ടാം ജയം

Update: 2024-10-22 04:58 GMT

എമര്‍ജിങ് ഏഷ്യാകപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. യുഎഇയെ ഏഴു വിക്കറ്റിനാണ് ഇന്ത്യന്‍ എ ടീം പരാജയപ്പെടുത്തിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ ​ഗംഭീര അര്‍ധസെഞ്ച്വറിയാണ് ഇന്ത്യക്ക് വിജയം നേടികൊടുത്തത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത യുഎഇ 16.5 ഓവറില്‍ 107 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ 10.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അഭിഷേക് 24 പന്തില്‍ 58 റണ്‍സെടുത്തു പുറത്തായി. നാല് സിക്‌സും ആറ് ഫോറും പായിച്ച അഭിഷേക് 20 പന്തിലാണ് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയാക്കിയത്.

ക്യാപ്റ്റന്‍ തിലക് വര്‍മ 21 ഉം പ്രഭ്‌സിമ്രാന്‍ എട്ടും റണ്‍സെടുത്ത് പുറത്തായി. നേഹല്‍ വധേര (6), ആയുഷ് ബദോനി (12) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി റാസിഖ് സലാം മൂന്ന് വിക്കറ്റ് വീഴ്ത്തി. രാഹുല്‍ ചോപ്രയുടെ (50) അര്‍ധസെഞ്ച്വറിയുടെ മികവിലാണ് യുഎഇ പൊരുതാവുന്ന സ്‌കോര്‍ നേടിയത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ എ ടീമിനെ ഇന്ത്യ ഏഴു റണ്‍സിന് തോല്‍പ്പിച്ചിരുന്നു.


Tags:    

Similar News