ഐ.പി.എല്‍. രണ്ടാംഘട്ട മത്സരങ്ങൾ ഇന്ത്യയിൽ തന്നെ; മത്സരങ്ങള്‍ വിദേശത്തേക്കു മാറ്റുമെന്ന വാർത്ത തള്ളി ബി.സി.സി.ഐ. സെക്രട്ടറി

Update: 2024-03-17 05:50 GMT

ഐ.പി.എല്‍. 17-ാം സീസണിന്റെ രണ്ടാംഘട്ട മത്സരങ്ങള്‍ യുഎഇയിൽ നടക്കുമെന്ന വാർത്ത തള്ളി ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ. ടൂര്‍ണമെന്റിലെ മുഴുവന്‍ മത്സരങ്ങളും ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് അ​ദ്ദേഹം വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ടാംപാദ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഇന്നെലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജയ് ഷായുടെ പ്രതികരണം.

2009-ല്‍ പൊതു തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഐ.പി.എല്‍. ദക്ഷിണാഫ്രിക്കയിലാണ് സംഘടിപ്പിച്ചത്. അതുപോലെ 2014-ലെ പൊതു തിരഞ്ഞെടുപ്പിന്റെ സമയത്ത് ഐ.പി.എല്ലിന്റെ ആദ്യ ഘട്ട മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയിരുന്നു. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ ഏഴു വരെയുള്ള മത്സരക്രമം മാത്രമായിരുന്നു ബി.സി.സി.ഐ. പുറത്തുവിട്ടത്. ഇതും രണ്ടാംഘട്ട മത്സരങ്ങൾ വിദേശത്തേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഊന്നൽ നൽകിയിരുന്നു. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ക്രമവും അടുത്തു തന്നെ പുറത്തുവരും എന്നാണ് വിവരം.

Tags:    

Similar News