ചരിത്ര നേട്ടവുമായി അമൻ സെഹ്റാവത്ത്; ലോക ഗുസ്തി റാങ്കിങ്ങിൽ രണ്ടാമത്

Update: 2024-08-19 12:54 GMT

ലോക ഗുസ്തി റാങ്കിങ്ങിൽ അമൻ സെഹ്റാവത്തിന് ചരിത്ര നേട്ടം. പാരിസ് ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായ അമൻ സെഹ്റാവത്ത് ലോക ഗുസ്തി റാങ്കിങ്ങിൽ 57 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഓ​ഗസ്റ്റ് 18നാണ് പുതിയ റാങ്കിങ് പുറത്തുവന്നത്. 59000 പോയന്റുമായി ജപ്പാന്റെ റെയ് ഹിഗുച്ചി ഒന്നാം റാങ്ക് പിടിച്ചപ്പോൾ അമന് 56000 പോയന്റാണുള്ളത്. ഒളിമ്പിക്സിന് മുമ്പ് ഇന്ത്യൻ താരം ആറാം സ്ഥാനത്തായിരുന്നു. ഒളിമ്പിക്സ് ഗുസ്തിയിൽ ഇത്തവണ ഇന്ത്യക്കായി മെഡൽ നേടാനായ ഏക താരം കൂടിയാണ് അമൻ.

57 കിലോഗ്രാം വിഭാഗത്തിൽ ടോക്യോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ രവികുമാർ ദഹിയയെ ദേശീയ സെലക്ഷൻ ട്രയൽസിൽ പരാജയപ്പെടുത്തിയാണ് അമൻ പാരിസിലേക്ക് പറന്നത്. മാത്രമല്ല, ഇന്ത്യക്കായി ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും താരത്തെ തേടിയെത്തിയിരുന്നു. സെമിയിൽ ജപ്പാന്റെ റെയ് ഹിഗുച്ചിയോട് പരാജയപ്പെട്ടെങ്കിലും വെങ്കലത്തിനായുള്ള പോരാട്ടത്തിൽ പ്യൂർട്ടോ റിക്കോയുടെ ഡാരിയൻ ടോയ് ക്രൂസിനെ 13-5ന് തോൽപിച്ചാണ് അമൻ മെഡലുറപ്പിച്ചത്. ഇതോടെ ഇന്ത്യക്കായി ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും താരത്തെ തേടിയെത്തിയിരുന്നു.

Tags:    

Similar News