ഇന്ത്യന്‍ ക്രിക്കറ്റ് പ്രതിഭാ സമ്പന്നമാണ്; ക്രിക്കറ്റ് കുറച്ച് ആളുകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടരുതെന്ന് രാഹുല്‍ ദ്രാവിഡ്

Update: 2024-09-09 09:29 GMT

ഇന്ത്യന്‍ ക്രിക്കറ്റില്‍ ധരാളം പ്രതിഭകളുണ്ടെന്നും ലോക ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് അതിശക്തരാണെന്നും മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മാത്രമല്ല ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം മെച്ചപ്പെട്ടെന്നും ദ്രാവിഡ് പറഞ്ഞു. ഒരു ടീമിനെയും നിസാരമായി കാണാൻ കഴിയില്ല. മൗണ്ട് ജോയ് ക്രിക്കറ്റ് ക്ലബിന്റെ 50ാം വര്‍ഷത്തെ ആഘോഷത്തിനിടെയാണ് ദ്രാവിഡ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ജിആര്‍ വിശ്വനാഥിന്റെയോ അല്ലെങ്കില്‍ ഞാന്‍ തുടങ്ങിയ കാലത്തേക്കോ നിങ്ങള്‍ നോക്കുകയാണെങ്കിൽ പ്രതിഭകളില്‍ ഭൂരിഭാഗവും വന്‍ നഗരങ്ങളില്‍ നിന്നോ ചില സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരാണെന്ന് കാണാം. കഴിവുള്ളവര്‍ ചെറിയ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നെങ്കിൽ പോലും അവര്‍ക്ക് ക്രിക്കറ്റ് കളിക്കാന്‍ വന്‍ നഗരങ്ങളില്‍ വരണമായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ എല്ലായിടത്തുനിന്നും താരങ്ങള്‍ വരുന്നത് നിങ്ങള്‍ക്ക് കാണാം രഞ്ജി ട്രോഫിയുടെ നിലവാരം ഉയര്‍ന്നത് ഉള്‍പ്പെടെ എടുത്തുപറഞ്ഞായിരുന്നു ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റിനെ പുകഴ്ത്തിയത്.

ക്ലബ് ക്രിക്കറ്റിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുരോഗതിക്കായി രാജ്യത്ത് എല്ലായിടത്തും ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്നും ക്രിക്കറ്റ് കുറച്ച് ആളുകളുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെടരുതെന്നും പറഞ്ഞു.

Tags:    

Similar News