ഇന്ത്യ - വെസ്റ്റിൻഡീസ് ട്വന്റി-20; സൂര്യകുമാർ യാദവ് തിളങ്ങി, മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം

Update: 2023-08-09 10:42 GMT

ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ജീവന്‍മരണ പോരാട്ടമായി മാറിയ മത്സരത്തിൽ ഇന്ത്യ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.5 ഓവറില്‍ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2-1 എന്ന നിലയിലായി. സൂര്യകുമാർ യാദവിന്‍റെ വെടിക്കെട്ട് ബാറ്റിഗും തിലക് വർമ്മയുടെ തുടർച്ചയായ മൂന്നാം ഗംഭീര ഇന്നിംഗ്സുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

മറുപടി ബാറ്റിംഗില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാളിനെ നാലാം പന്തില്‍ ഇന്ത്യക്ക് നഷ്‌ടമായി. 2 പന്തില്‍ ഒരു റണ്ണെടുത്ത ജയ്‌സ്വാളിനെ ഒബെഡ് മക്കോയി പുറത്താക്കുകയായിരുന്നു. മറ്റൊരു ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ 11 പന്തില്‍ 6 പുറത്തായി. ഇതിന് ശേഷം 23 പന്തില്‍ ഫിഫ്റ്റി തികച്ച സൂര്യകുമാര്‍ യാദവും തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ക്ലാസ് കാണിച്ച തിലക് വര്‍മ്മയും( 50 റണ്‍സ്) കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടുനയിച്ചു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 97-2. 44 പന്തില്‍ 10 ഫോറും നാല് സിക്സും സഹിതം 83 റണ്‍സെടുത്ത സൂര്യകുമാറിനെ അല്‍സാരി ജോസഫ് 13-ാം ഓവറില്‍ മടക്കിയെങ്കിലും തിലക് വർമ്മയും(37 പന്തില്‍ 49*), ഹാർദിക് പാണ്ഡ്യയും(15 പന്തില്‍ 20*) ചേർന്ന് ടീമിനെ വിജയ തീരത്തേക്ക് എത്തിക്കുകയായിരുന്നു.

നേരത്തെ, ടോസ് നേടി ബാറ്റിംഗിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ 5 വിക്കറ്റിന് 159 റണ്‍സ് നേടുകയായിരുന്നു. 42 റണ്‍സെടുത്ത ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗാണ് ആതിഥേയരുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും അക്‌സര്‍ പട്ടേലും മുകേഷ് കുമാറും ഓരോ വിക്കറ്റും വീഴ്‌ത്തി. അവസാന ഓവറുകളില്‍ നായകന്‍ റോവ്‌മാന്‍ പവല്‍ നടത്തിയ വെടിക്കെട്ടാണ് വിന്‍ഡീസിനെ കാത്തത്.

Tags:    

Similar News