ഇന്ത്യ-ദക്ഷിണാഫ്രിക്ക കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റ് ; ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ജസ്പ്രീത് ബുംമ്ര

Update: 2024-01-04 10:00 GMT

കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടന്ന് ദക്ഷിണാഫ്രിക്ക. കേപ്ടൗണില്‍ 62-3 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നാല് വിക്കറ്റുകള്‍ കൂടി നഷ്ടമായെങ്കിലും ഏയ്ഡന്‍ മാര്‍ക്രം പൊരുതിയതോടെയാണ് ഇന്ത്യയുടെ 98 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ദക്ഷിണാഫ്രിക്ക മറികടന്നത്. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെന്ന നിലയിലാണ്. രണ്ടാം ദിനം വീണ അഞ്ച് വിക്കറ്റുകളും സ്വന്തമാക്കിയത് ജസ്പ്രീത് ബുമ്രയാണ്. ഇതോടെ ബുമ്ര ആറ് വിക്കറ്റ് നേട്ടം തികച്ചു.

ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ അപരാജിത അര്‍ധസെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കക്ക് ലീഡ് സമ്മാനിച്ചത്. രണ്ടാം ദിനം ആദ്യ ഓവറിലെ അവസാന പന്തില്‍ ജസ്പ്രീത് ബുമ്ര ബെഡിങ്ഹാമിനെ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. 11 റണ്‍സായിരുന്നു ബെഡിങ്ഹാമിന്‍റെ സമ്പാദ്യം. പിന്നീടെത്തിയ വെറിയെന്നെ മാര്‍ക്രത്തിന് പിന്തുണ നല്‍കിയെങ്കിലും ഭാഗ്യം കൊണ്ട് ക്രീസില്‍ പിടിച്ചു നിന്നു.

ഒടുവില്‍ ബുമ്രയുടെ ഷോട്ട് ബോള്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ വെറിയെന്നെ മിഡോണില്‍ മുഹമ്മദ് സിറാജിന്‍റെ കൈകളിലെത്തി. വെറിയെന്നെ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ മറികടക്കാന്‍ ദക്ഷിണാഫ്രിക്കക്ക് 14 റണ്‍സ് കൂടി വേണമായിരുന്നു. മാര്‍ക്കൊ യാന്‍സനൊപ്പം ആക്രമിച്ച് കളിച്ച മാര്‍ക്രം ദക്ഷിണാഫ്രിക്കയെ ലീഡിലേക്ക് നയിച്ചു.

നിര്‍ണായകമാകുക. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 153 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകള്‍ ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെയാണ് നഷ്ടമായത്.

Tags:    

Similar News