സിഡ്‌നി ടെസ്റ്റിൽ ഇന്ത്യയ്ക്ക് ലീഡ് ; ഓസിസിനെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളേഴ്സ്

Update: 2025-01-04 06:15 GMT

ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്ക് നാല് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 185നെതിരെ ആതിഥേയര്‍ 181ന് എല്ലാവരും പുറത്തായി. 57 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ ബ്യൂ വെബ്സ്റ്ററാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ജസ്പ്രിത് ബുമ്ര, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മത്സരത്തിനിടെ ബുമ്ര ഗ്രൗണ്ട് വിട്ടത് ഇന്ത്യക്ക് തിരിച്ചടിയാണ്. അദ്ദേഹത്തെ സ്‌കാനിംഗിന് വിധേയനാക്കും. നേരത്തെ, നാല് വിക്കറ്റ് നേടിയ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ് രണ്ടും വിക്കറ്റ് വീഴ്ത്തി. 40 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഇന്ന് ആദ്യ സെഷന്‍ മുതല്‍ ഓസീസ് കൂട്ടുത്തകര്‍ച്ച നേരിട്ടു. ആദ്യം മടങ്ങിയത് മര്‍നസ് ലബുഷാനെ ആയിരുന്നു. രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ബുമ്ര, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലേക്കയച്ചു. തുടര്‍ന്ന് മുഹമ്മദ് സിറാജ് ഓസീസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ആദ്യം സാം കോണ്‍സ്റ്റാസിനെ (23) മടക്കിയാണ് സിറാജ് വിക്കറ്റ് കോളത്തില്‍ ഇടം പിടിച്ചത്. യശസ്വി ജയ്സ്വാളിന് ക്യാച്ച്. അതേ ഓവറില്‍ ട്രാവിസ് ഹെഡിനേയും (4) സിറാജ് മടക്കി. കെ എല്‍ രാഹുല്‍ ഇത്തവണ ക്യാച്ചെടുത്തത്. പിന്നാലെ പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് നേടി. സ്റ്റീവ് സ്മിത്തിനെ (33) സ്ലിപ്പില്‍ രാഹുലിന്റെ കൈകളിലെത്തിക്കാന്‍ പ്രസിദ്ധിന് സാധിച്ചു.

Tags:    

Similar News