ക്രിക്കറ്റ് ഗ്രൗണ്ടിൽ സ്റ്റോപ് ക്ലോക്ക് സ്ഥാപിക്കുമെന്ന് ഐസിസി; പരീക്ഷണം വിജയിച്ചു

Update: 2024-03-16 10:09 GMT

സ്റ്റോപ് ക്ലോക്ക് നിർബന്ധമാക്കാനൊരുങ്ങി ഐസിസി. ഓവറുകൾക്കിടയിൽ സമയനിഷ്ഠ പാലിക്കാൻ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സ്റ്റോപ് ക്ലോക്ക് നിർബന്ധമാക്കാനാണ് ഐസിസി തീരുമാനിച്ചത്. ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുതൽ സ്റ്റോപ് ക്ലോക്ക് ക്രിക്കറ്റ് ഗ്രൗണ്ടിലെ നിത്യ സാനിധ്യമാകും. രാജ്യാന്തര മത്സരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ മുതൽ ഐസിസി സ്റ്റോപ് ക്ലോക്ക് ഉപയോ​ഗിച്ചിരുന്നു. ഏകദിന ക്രിക്കറ്റിൽ 20 മിനിറ്റോളം സമയം ലാഭിക്കാൻ ഇതിലൂടെ കഴിഞ്ഞെന്നാണ് വിവരം.

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഫീൽഡിങ് ടീം ഒരു ഓവർ ബോളിങ് പൂർത്തിയാക്കി കഴിഞ്ഞാൽ ഒരു മിനിറ്റിനകം തന്നെ അടുത്ത ഓവർ ആരംഭിക്കണമെന്നാണ് നിയമം. എന്നാൽ ഇത് എപ്പോഴും പാലിക്കപ്പെടാറില്ല. ഗ്രൗണ്ടിൽ സ്റ്റോപ് ക്ലോക്ക് സ്ഥാപിക്കുന്നതിന്റെ ഉദ്ദേശം തന്നെ ഈ നിയമം കർശനമായി നടപ്പാക്കുന്നതിന് വേണ്ടിയാണ്. നിയമം പാലിക്കാത്ത ടീമിന് ഇന്നിങ്സിൽ 2 മുന്നറിയിപ്പുകൾ ലഭിക്കും. തുടർന്നും നിയമം പാലിക്കാത്ത വന്നാൽ ഓരോ തവണയും 5 റൺസ് വീതം പെനൽറ്റി ഈടാക്കും.

Tags:    

Similar News