ഐപിഎല്ലിൽ തുടരുമോ എന്ന് വ്യക്തമാക്കാതെ എം എസ് ധോണി. ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായതിന് ശേഷം വിക്കറ്റ് കീപ്പറായ ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ തോല്‍വിക്ക് പിന്നലെ താരം സ്വന്തം നാടായ റാഞ്ചിയിലേക്ക് പോയി. ഈ സീസൺ തുടങ്ങിയ നാൾ മുതൽ ധോണി അടുത്ത സീസൺ കളിക്കുമോ എന്ന ചർച്ച സജീവമായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥനും ഇക്കാര്യത്തിൽ മറുപടിയില്ല. എല്ലാം ധോണി തീരുമാനിക്കും പോലെ എന്നാണ് ടീം മാനേജ്മെന്റിന്റെ ഔദ്യോഗിക മറുപടി.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ തോല്‍വിക്ക് ശേഷം സിഎസ്കെ ക്യാംപ് വിട്ട ആദ്യതാരം ധോണിയാണ്. ധോണിയുടെ പ്രവർത്തികളെല്ലാം ആർക്കും പ്രവചിക്കാൻ കഴിയാത്തതാണ്. ഇന്ത്യന്‍ ടീമില്‍ നിന്നുള്ള വിരമിക്കലും പ്രഖ്യാപനവും ഇങ്ങനെയായിരുന്നു. ഈ സീസണോടെ ധോണി കളം വീടുമമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ധോണി ഇതുവരെ തീരുമാനം ഒന്നും വ്യക്തമാക്കാത്തതിനാൽ വിഷയത്തിൽ അവ്യക്തത തുടരുകയാണ്.,,