രോഹിത് ശർമ ട്വന്റി20 ക്യാപ്റ്റനായാൽ ഇന്ത്യക്ക് മുന്നേറാൻ കഴിയില്ല; നിലപാട് വ്യക്തമാക്കി മുൻ കൊൽക്കത്ത ഡയറക്ടർ

Update: 2024-04-28 11:21 GMT

രോഹിത് ശർമയെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മുൻ ഡയറക്ടർ ജോയ് ഭട്ടാചാര്യ. രോഹിത് ശർമയെ ക്യാപ്റ്റനായാൽ ഇന്ത്യക്ക് മുന്നോട്ടുപോകാൻ തടസ്സമാകുമെന്നാണ് ജോയ് ഭട്ടാചാര്യ പറഞ്ഞത്. ബിസിസിഐ സെക്രട്ടറി ജയ്ഷാ പിന്തുണച്ചതോടെ ട്വന്റി20 ലോകകപ്പിൽ രോഹിത് ശര്‍മ കളിക്കുമെന്നു വ്യക്തമായിരുന്നു. രോഹിത് ശർമ ക്യാപ്റ്റനായാൽ ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തിനു തടസ്സമാകും, എന്ന് ജോയ് ഭട്ടാചാര്യ ഒരു സ്പോർട്സ് മാധ്യമത്തോടാണ് പറഞ്ഞത്.

രോഹിത് ശർമയെ താൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം നല്ലൊരു ക്രിക്കറ്ററാണെന്നും എന്നാൽ ഇപ്പോൾ രോഹിത് ശർമ ഫോമില്ലെന്നുമാണ് ജോയ് ഭട്ടാചാര്യ പറഞിഞ്ഞത്. യശസ്വി ജയ്സ്വാൾ, വിരാട് കോലി, ശുഭ്മൻ ഗിൽ എന്നിവരൊക്കെ ഓപ്പണർമാരാകാൻ മികവുള്ളവരാണ്. പക്ഷെ രോഹിത് ക്യാപ്റ്റനായാൽ അദ്ദേഹമായിരിക്കും ഓപ്പണറായി ഇറങ്ങുക. അപ്പോൾ ഫോമിലുള്ള ഈ താരങ്ങൾക്ക് ബാറ്റിങ് ക്രമത്തിൽ താഴേക്കു പോകേണ്ടിവരും എന്നും ജോസ് ഭട്ടാചാര്യ പ്രതികരിച്ചു. മുംബൈ ഇന്ത്യൻസിന്റെ പേസർ ജസ്പ്രീത് ബുമ്ര, രോഹിത് ശർമയ്ക്കു പകരം ഇന്ത്യയെ നയിക്കണം എന്നാണ് ജോയ് ഭട്ടാചാര്യയുടെ നിലപാട്.

Tags:    

Similar News