ധോണിയെ കളിപ്പിക്കാനായി ഒരു നിയമമാറ്റത്തിനും ബിസിസിഐയോട് ആവശ്യപ്പെട്ടില്ല; അൺകാപ്ഡ്’ നിയമം ബിസിസിഐയുടെ നിർദേശമെന്ന് ചെന്നൈ സിഇഒ

Update: 2024-08-18 10:51 GMT

വരാനിരിക്കുന്ന ഐപിഎൽ സീസണിൽ എം.എസ്. ധോണിയെ കളിപ്പിക്കാനായി ഒരു നിയമമാറ്റത്തിനും ബിസിസിഐയോട് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. അൺകാപ്ഡ് നിയമം തിരികെക്കൊണ്ടുവരാമെന്നതു ബിസിസിഐയുടെ നിർദേശമായിരുന്നെന്നും കാശി വിശ്വനാഥൻ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

വിരമിച്ച ശേഷം അഞ്ചു വർഷം കഴിഞ്ഞ താരങ്ങളെ അൺകാപ്ഡ് ആയി പരിഗണിക്കുന്ന നിയമമാണ് ഇത്. 2008 മുതൽ 2021 വരെയുള്ള സീസണുകളിൽ ഈ നിയമം ഐപിഎല്ലിൽ ഉണ്ടായിരുന്നു. എന്നാൽ ആരും ഇത് കാര്യമായി ഉപയോഗിച്ചിരുന്നില്ല. ഈ നിയമം വീണ്ടും കൊണ്ടുവന്നാൽ ചെന്നൈ സൂപ്പർ കിങ്സിന് ധോണിയെ ചെറിയ തുകയ്ക്കു ടീമിൽ നിലനിർത്താൻ കഴിയും. ലേലത്തിൽ വിടുകയും വേണ്ട. ധോണിയെ ടീമിനൊപ്പം നിർത്തിയാൽ ചെന്നൈയ്ക്ക് ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയും ചെയ്യും.

ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം യുവതാരം ഋതുരാജ് ഗെയ്ക്‌വാദിനു നൽകിയ എം.എസ്. ധോണി കഴിഞ്ഞ സീസണിൽ ഫിനിഷറുടെ റോളിലായിരുന്നു. അടുത്ത സീസമിൽ ധോണി കളിക്കുമോയെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

Tags:    

Similar News