മറഡോണ കുട്ടികളെപ്പോലെ ദേഷ്യപ്പെടും, കുറച്ചു കഴിയുമ്പോൾ വഴക്കെല്ലാം സ്വയം അവസാനിപ്പിച്ചു സ്നേഹത്തോടെ വന്നു കെട്ടിപ്പിടിക്കും: ബോച്ചെ

Update: 2023-12-09 08:41 GMT

മറഡോണയുമായുള്ള സൗഹൃദം എന്റെ ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്ന ഒന്നാണെന്ന് സ്വർണവ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ. ആരാധകർ സ്നേഹത്തോടെ ബോച്ചെ എന്നു വിളിക്കുന്നത്. അദ്ദേഹം മറഡോണയെക്കുറിച്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്.

ഞാൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളാണ് മറഡോണ എന്ന കാൽപ്പന്തുകളിയിലെ ദൈവത്തെ എന്നിലേക്ക് അടുപ്പിച്ചതെന്നാണ് ബോച്ചെ പറഞ്ഞത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന്, കാൽപ്പന്തുകളിയിലൂടെ ലോകം കീഴടക്കിയ മനുഷ്യനാണ് മറഡോണ. വെറും മനുഷ്യനല്ല, കപടതകളില്ലാത്ത പച്ചമനുഷ്യൻ.

ചെറുപ്പം മുതൽ എനിക്ക് മറഡോണയോട് കടുത്ത ആരാധനയായിരുന്നു. ടി.വിയിൽ മറഡോണയെ തൊട്ടുമുത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഒരു സെൽഫി എടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പൂവർ ഹോം ഉൾപ്പെടെയുള്ള എന്റെ ചാരിറ്റി പ്രവർത്തനങ്ങൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അനാഥരായ ആളുകളാണ് പൂവർ ഹോമിലുള്ളത്. ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് പൂവർ ഹോമുകൾ പ്രവർത്തിക്കുന്നത്. പുറമെ നിന്നു സംഭാവനകളൊന്നും സ്വീകരിക്കാതെയാണ് അവിടെയുള്ളവരെ ആയുഷ്‌കാലം പോറ്റുന്നത്. ഇതുൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ വീഡിയോ കണ്ടപ്പോൾ അദ്ദേഹത്തിന് എന്നോടു സ്നേഹനിർഭരമായ അടുപ്പം തോന്നി.

അദ്ദേഹത്തെ അടുത്തറിഞ്ഞപ്പോൾ, അതുവരെ കേട്ടതൊന്നുമല്ലാ മറഡോണയെന്ന് എനിക്കു മനസിലായി. സത്യസന്ധനും നിഷ്‌കളങ്കനുമായിരുന്നു മറഡോണ. ചിലപ്പോൾ കുട്ടികളെ പോലെ ദേഷ്യപ്പെടും. കുറച്ചു കഴിയുമ്പോൾ കുട്ടികളെ പോലെ തന്നെ വഴക്കെല്ലാം സ്വയം അവസാനിപ്പിച്ചു സ്നേഹത്തോടെ വന്നു കെട്ടിപ്പിടിക്കും. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെ അടുത്തറിഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തോടു പിരിയാനാവാത്തവിധം അടുപ്പം തോന്നി. ആരാധന തോന്നി- ബോച്ചെ പറഞ്ഞു.

Tags:    

Similar News