ഐ.സി.സി. റാങ്കിങ്ങിൽ ബാബർ അസം എങ്ങനെ ഒന്നാമതെത്തി; വിമര്‍ശനവുമായി മുൻ പാക് താരം

Update: 2024-08-16 12:59 GMT

ഐ.സി.സി.യുടെ പുതിയ ഏകദിന റാങ്കിങ് പട്ടികയിൽ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തിയതെങ്ങനെ എന്ന് മുൻ പാക് താരം ബാസിത് അലി. കഴിഞ്ഞ വർഷം നവംബറിലാണ് അവസാനമായി ഏകദിനം കളിച്ചത്. എന്നാൽ ഇത്തവണയും ബാബർ അസം തന്നെ ഒന്നാം റാങ്ക് നിലനിർത്തി. ബാബർ അസമിന് പിന്നാലെ രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിലുള്ളത് ഇന്ത്യൻ നായകൻ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവരാണ്. ഐ.സി.സിക്ക് ഒന്നാം റാങ്ക് നൽകാൻ ബാബർ മികച്ച പ്രകടനം പുറത്തെടുക്കേണ്ട ആവശ്യമൊന്നുമില്ലെന്ന് ബാസിത് പരിഹാസിച്ചു.

'ഈ റാങ്കിങ് ആരാണ് തയ്യാറാക്കുന്നത്. ബാബർ അസമും ശുഭ്മാൻ ഗില്ലും ഈ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ എങ്ങനെ വന്നു. എന്ത് കൊണ്ടാണ് രചിൻ രവീന്ദ്ര, ട്രാവിസ് ഹെഡ് തുടങ്ങിയവരെയൊന്നും ഈ പട്ടികയിൽ കാണാനാവാത്തത്' ബാസിത് അലി ചോദിച്ചു.

ലോകകപ്പിലാണ് ബാബർ അവസാനമായി ഒരു ഏകദിനം കളിച്ചത്. രചിൻ രവീന്ദ്ര, ട്രാവിസ് ഹെഡ്, വിരാട് കോഹ്ലി, ഡീക്കോക്ക് എന്നിവരൊക്കെ ലോകകപ്പിലുണ്ടായിരുന്നു. മൂന്നോ നാലോ സെഞ്ച്വറികള്‍ വീതം അവർ നേടി. പാകിസ്താനായി മുഹമ്മദ് റിസ്വാനും ഫഖർ സമാനുമാണ് സെഞ്ചുറി കുറിച്ചത്. അവർക്കൊക്കെ റാങ്കിങ്ങിൽ എവിടെയാണ് സ്ഥാനമെന്നും ബാസിത് അലി ചോദിച്ചു.

Tags:    

Similar News