ഒന്നാം ടി 20യില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് വിജയം

Update: 2024-09-12 06:14 GMT

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 28 റണ്‍സ് വിജയം. തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുമായി ഇന്നിങ്‌സിന് കരുത്തേകിയ ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് ഓസീസിന്റെ വിജയശില്‍പ്പി. 23 പന്തില്‍ 8 ഫോറും നാലു സിക്‌സും സഹിതം ഹെഡ് 59 റണ്‍സെടുത്തു.41 റണ്‍സെടുത്ത ഓപ്പണര്‍ മാത്യു ഷോര്‍ട്ടും, 37 റണ്‍സെടുത്ത ജോഷ് ഇന്‍ഗ്ലിസും ഹെഡിന് മികച്ച പിന്തുണ നല്‍കി. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 19.3 ഓവറില്‍ 179 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. കാമറൂണ്‍ ഗ്രീന്‍ 13 ഉം, സ്റ്റോയ്‌നിസ് 10 റണ്‍സുമെടുത്തു.

180 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 151 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 27 പന്തില്‍ 37 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റണ്‍ മാത്രമാണ് പിന്നീട് പൊരുതിയത്. ക്യാപ്റ്റന്‍ ഫില്‍ സാള്‍ട്ടും (20), ജോര്‍ദാന്‍ കോക്‌സും (17) വലിയ സ്‌കോര്‍ നേടാതെ പുറത്തായി. പരമ്പരയിലെ രണ്ടാം മത്സരം വെളളിയാഴ്ച കാര്‍ഡിഫില്‍ നടക്കും.

Tags:    

Similar News