ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി; ആവേശപ്പോരിൽ പാക്കിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ
ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിലെ ആവേശപ്പോരിൽ പാക്കിസ്ഥാനെ 4-0ന് കീഴടക്കി ഇന്ത്യൻ കുതിപ്പ്.റൗണ്ട് റോബിൻ ലീഗിലെ ഒരു മത്സരംപോലും തോൽക്കാതെയാണ് ഇന്ത്യ സെമിയിലെത്തിയത്.5 കളികളിൽ 4 ജയവും ഒരു സമനിലയുമായി ഇന്ത്യയ്ക്ക് 13 പോയിന്റുണ്ട്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് രണ്ടും ജുരാജ് സിങ്, അക്ഷദീപ് സിങ് എന്നിവർ ഇന്ത്യയ്ക്കായി ഓരോ ഗോളുകളും നേടി. തോൽവിയോടെ പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ സെമി കാണാതെ പുറത്തായി.
നാളെ രാത്രി 8.30ന് സെമിയിൽ ഇന്ത്യ ജപ്പാനെ നേരിടും.വൈകിട്ട് 6ന് മലേഷ്യ - ദക്ഷിണ കൊറിയ ആദ്യ സെമി നടക്കും.നേരത്തേ നടന്ന മത്സരത്തിൽ ജപ്പാൻ 2 -1ന് ചൈനയെ തോൽപിച്ചതോടെ പാക്കിസ്ഥാന് സെമിയിലെത്താൻ വിജയം അനിവാര്യമായിരുന്നു. എന്നാൽ, ഇന്ത്യൻ ക്യാ പ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ പാക്കിസ്ഥാന് പിടിച്ചു നിൽക്കാനായില്ല.