ഐശ്വര്യത്തിനും സമ്പത്തിനും സെക്‌സ് വഴിപാട്; ഇന്ത്യയിലല്ല, ദേവാലയം ഇന്തോനേഷ്യയില്‍
സെക്‌സ് വഴിപാട് പ്രധാന ആചാരമായിട്ടുള്ള ക്ഷേത്രമോ? ആരും അതിശയിച്ചുപോകും അല്ലേ. എന്നാല്‍ അത്തരത്തില്‍ വഴിപാടു നടത്തുന്ന സ്ഥലമുണ്ട്. ഇന്ത്യയിലല്ല, ഇന്തോനേഷ്യയിലാണ് അത്തരത്തില്‍ ഒരു ദേവാലയമുള്ളത്. വിവാഹം കഴിക്കാത്തവരും വിവാഹിതരും ആചാരം നടത്താനായി ഇവിടെയെത്തുന്നു. ഇത്തരത്തില്‍ സെക്‌സ് വഴിപാടു നടത്തിയാല്‍ ഭാഗ്യവും സമ്പത്തും കൈവരുമെന്നാണ് അവരുടെ വിശ്വാസം.
ഇന്തോനേഷ്യയിലെ സോളോയില്‍ സ്‌രാഗന്‍ പ്രവിശ്യയിലെ ഒരു മലയുടെ മുകളിലുള്ള ജാവനീസ് ദേവാലയമാണ് വിചിത്രമായ ആചാരം ഇന്നും പിന്തുടരുന്നത്. ഓരോ 35 ദിവസം കൂടുമ്പോഴും അതുവരെ കണ്ടിട്ടില്ലാത്തവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായി ആയിരകണക്കിന് ഭക്തരാണ് ഇവിടെയെത്തുന്നത്. 16-ാം നൂറ്റാണ്ട് മുതല്‍ ആചാരം നിലനില്‍ക്കുന്നു. ജാവനീസ് രാജാവിന്റെ മകനായ ഇതിഹാസ രാജകുമാരന്‍ പംഗേരന്‍ സമോദ്രോയുടെയും രണ്ടാദേവാലയമാണിത്. രാജകുമാരന്‍ പംഗേരന്‍ സമോദ്രോ തന്റെ രണ്ടാനമ്മയുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടതോടെ ഈ ആചാരം ആരംഭിച്ചെന്നാണ് ഐതിഹ്യം. അവര്‍ ഒരുമിച്ച് ഒളിച്ചോടി ഗുനുങ് കെമുകസില്‍ താമസിച്ചു. രാജകുമാരന്‍ രണ്ടാനമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് പിന്നാലെ അവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഭാഗ്യം മാത്രമല്ല, സമ്പത്തും കൊണ്ടുവരുമെന്ന് തീര്‍ഥാടകര്‍ വിശ്വസിക്കുന്നു.
ഏറ്റവും തിരക്കേറിയ രാത്രികളില്‍ 8000 തീര്‍ഥാടകര്‍ വരെ ഇവിടെ സെക്‌സ് വഴിപാടിനായി എത്തുന്നു. ആകര്‍ഷിക്കുന്ന ഈ ദേവാലയത്തിന് ഏകദേശം 5,000 രൂപയാണ് പ്രവേശന ഫീസ്. ഓരോ 35 ദിവസത്തിലും തുടര്‍ച്ചയായി ഏഴ് തവണ തീര്‍ഥാടകര്‍ ഇവിടെയെത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് വിശ്വാസം. പ്രാര്‍ഥന നടത്തുന്നതിന് മുമ്പ് ഒരു നീരുറവയില്‍ കുളിക്കുന്നു. ഈ സമയത്താണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പങ്കാളിയെ തിരഞ്ഞെടുക്കുന്നത്. വിദ്യാര്‍ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഇവിടെയെത്തി പരപുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. വിവാഹിതരായ പുരുഷന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഐശ്വര്യം ലഭിക്കാന്‍ ഇവിടെ വന്ന് പരിചയമില്ലാത്ത സ്ത്രീകളുമായി സെക്‌സിലര്‍പ്പെടുന്നു. ലൈംഗിക തൊഴിലാളികളും ഇത് ഒരു അവസരമായി കണ്ട് ഇവിടെ എത്താറുമുണ്ട്. ലൈംഗിക രോഗങ്ങളുടെ വിതരണ പ്രദേശമാണ് ഇവിടമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന അതേ ഇണയുമായി വീണ്ടും ആറുതവണ കൂടി സെക്‌സില്‍ ഏര്‍പ്പെട്ടാലേ ഫലം ലഭിക്കൂ. അപ്രകാരം പരസ്പരം പ്രതിബദ്ധതയുണ്ട്. അവര്‍ മൊബൈല്‍ ഫോണ്‍ നമ്പറുകളും വിലാസങ്ങളും കൈമാറുകയും വീണ്ടും എവിടെ കാണണമെന്ന് തീരുമാനിക്കുകയും വേണം. അങ്ങനെ അവര്‍ക്ക് ആചാരം പൂര്‍ത്തിയാക്കാന്‍ കഴിയും.