സൗദിയിൽ ട്രക്ക് ബസ് ഡ്രൈവർമാർക്ക് പ്രത്യേക ഡ്രൈവിങ് കാർഡ്

Update: 2023-05-30 08:17 GMT

സൗദി ട്രക്ക് ബസ് ഡ്രൈവർമാർക്ക് പ്രത്യേക ഡ്രൈവിംഗ് കാർഡ് നിലവിൽ വരുന്നു. തൊഴിലിന്റെ രീതിയനുസരിച്ച് നാല് വിഭാഗം തിരിച്ചറിയൽ കാർഡുകളാണ് അനുവദിക്കുക. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് കാർഡുകൾ അനുവദിക്കുക. ചരക്ക് ഗതാഗത ബസ് ട്രാൻസ്പോർട്ടേഷൻ മേഖലയിൽ സുരക്ഷയും ഗുണമേൻമയും ഉയർത്തുന്നതിന്റെ ഭാഗമായാണ് ട്രക്ക് ബസ് ഡ്രൈവർമാർക്ക് പ്രത്യേക ഡ്രൈവിംഗ് കാർഡുകളനുവദിക്കാൻ ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചത്.

താൽക്കാലിക കാർഡാണ് ആദ്യത്തേത്. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുള്ള ഡ്രൈവർ വിസയിലുള്ളവർക്ക് കാർഡ് ലഭിക്കും. മൂന്ന് മാസ കാലത്തേക്ക് അനുവദിക്കുന്ന കാർഡുപയോഗിച്ച് കാർഗോ വാഹനങ്ങൾ ഡ്രൈവ് ചെയ്യാം. വാർഷിക കാർഡാണ് രണ്ടാമത്തേത്. സൗദി ഹെവി ഡ്രൈവിംഗ് ലൈസൻസുള്ള ഡ്രൈവർ വിസയിലുള്ളവർക്ക് ഇത് ലഭിക്കും. സ്‌കൂൾ ബസ്, പ്രൈവറ്റ് ബസ്, കാർഗോ ട്രക്കുകൾ, ടോവിങ് ലോറി എന്നിവ ഓടിക്കാം.

ഒരുവർഷത്തേക്ക് അനുവദിക്കുന്ന കാർഡ് കാലാവധിക്ക് ശേഷം പുതുക്കാൻ സാധിക്കും. മൂന്നാത്തേത് റസ്ട്രിക്ടഡ് കാർഡ്. 30 ദിവസത്തേക്ക് മാത്രമായി അനുവദിക്കുന്ന ഇവ കാർഗോ ഇതര സർവീസുകൾക്ക് ഉപയോഗിക്കാം. സീസണൽ കാർഡാണ് നാലമത്തേത്. മൂന്ന് മാസത്തേക്ക് അനുവദിക്കുന്ന ഇവ ഉപയോഗിച്ച് പ്രത്യേക ബസ് സർവീസുകൾ നടത്താം. കാലാവധി പുതുക്കി എടുക്കുവാനും അവസരമുണ്ടാകും.

Tags:    

Similar News